രണ്ട് സെഞ്ച്വറിയും ലോകകപ്പ് ടിക്കറ്റും നേടി ഖവാജ; ഇനി കോലിക്കും ഡിവില്ലിയേഴ്‌സിനൊപ്പം

ദില്ലി: ഇന്ത്യയില്‍ ഏകദിന പരമ്പരയ്‌ക്കെത്തുമ്പോള്‍ ഒരു സെഞ്ച്വറിപോലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ നേടിയിട്ടുണ്ടായിരുന്നില്ല ഓസീസ് താരം ഉസ്മാന്‍ ഖവാജ. എന്നാല്‍, താരം ഇന്ത്യയില്‍നിന്നും മടങ്ങുന്നത് രണ്ട് സെഞ്ച്വറിയും ലോകകപ്പ് ടിക്കറ്റുമായാണ്. തുടര്‍തോല്‍വികളില്‍ വലഞ്ഞ ഓസ്‌ട്രേലിയന്‍ ടീമിന് ഇനി ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്നുകൂടി ആലോചിക്കേണ്ടിവരും.
ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളില്‍ തോറ്റ ഓസ്‌ട്രേലിയ പരമ്പരയിലേക്ക് തിരിച്ചുവന്നത് റാഞ്ചിയിലെ മത്സരത്തോടെയാണ്. മത്സരത്തില്‍ സെഞ്ച്വറി നേടിയ താരം ഓസീസിന്റെ സ്‌കോര്‍ 300 കടത്തുകയും ചെയ്തു. ഇന്ത്യ 32 റണ്‍സിനാണ് തോറ്റത്. മൊഹാലിയിലെ തൊട്ടടുത്ത മത്സരത്തില്‍ 91 റണ്‍സിന് പുറത്തായ ഖവാജയ്ക്ക് സെഞ്ച്വറി നേടാനായില്ല.

കോലിക്കും ഡിവില്ലിയേഴ്‌സിനുമൊപ്പം
എന്നാല്‍, നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ 100 റണ്‍സ് നേടിയ ഖവാജ കരിയറിലെ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കി. ഇതോടെ ഇന്ത്യയിലെ ഒരു പരമ്പരയില്‍ 90 റണ്‍സോ അതിലധികമോ നേടുന്ന മൂന്നാമത്തെ താരമായി ഓസീസ് ഓപ്പണര്‍. നേരത്തെ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

ഡേവിഡ് വാര്‍ണര്‍ക്ക് പിന്നില്‍ രണ്ടാമത്
രണ്ട് സെഞ്ച്വറിയും അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ ഖവാജ ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ 383 റണ്‍സാണ് അടിച്ചുകൂട്ടിയത്. അഞ്ചു മത്സര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് ഇതിലൂടെ ഖവാജ. ഡേവിഡ് വാര്‍ണര്‍ 2016ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 386 റണ്‍സ് ആണ് ഖവാജയ്ക്ക് മുന്നിലുള്ളത്.

ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീം
നിര്‍ണായക സമയത്ത് ഖവാജ ഫോമിലെത്തിയതോടെ ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീം സെലക്ഷന്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. വിലക്കിനെ തുടര്‍ന്ന് പുറത്തിരിക്കുന്ന ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തുന്നതോടെ ഏതൊക്കെ കളിക്കാരെ ഒഴിവാക്കുമെന്നതില്‍ സെലക്ടര്‍മാര്‍ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടിവരും. ടര്‍ണര്‍ ഉള്‍പ്പെടെ ലോകകപ്പില്‍ മികച്ച ബാറ്റ്‌സ്മാന്മാരെ ഉള്‍പ്പെടുത്താന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications