രണ്ട് മത്സരത്തിലും തോല്‍വിക്ക് കാരണം കോലിയുടെ തീരുമാനമെന്ന് ശിഖര്‍ ധവാന്‍
മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന രണ്ട് ഏകദിന മത്സരങ്ങളിലെ തോല്‍വി ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീരുമാനം കൊണ്ടാണെന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. മൂന്നാം മത്സരത്തില്‍ 32 റണ്‍സിനും നാലാം മത്സരത്തില്‍ 4 വിക്കറ്റിനുമാണ് ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-2 എന്ന നിലയില്‍ ഒപ്പമെത്തുകയും ചെയ്തു.
രണ്ട് മത്സരത്തിലും മഞ്ഞുവീഴ്ചയെക്കുറിച്ചുള്ള ധാരണകള്‍ തെറ്റിയത് കളിയെ ബാധിച്ചുവെന്ന് ധവാന്‍ പറഞ്ഞു. മൂന്നാം മത്സരത്തില്‍ മഞ്ഞുവീഴ്ച പ്രതീക്ഷിച്ചാണ് രണ്ടാമത് ബാറ്റ് ചെയ്തത്. എന്നാല്‍, അന്ന് മഞ്ഞുണ്ടായിരുന്നില്ല. നാലാം മത്സരത്തില്‍ മഞ്ഞുണ്ടാവില്ലെന്ന പ്രതീക്ഷയില്‍ ആദ്യം ബാറ്റു ചെയ്തു. എന്നാല്‍, ബൗളര്‍മാര്‍ക്ക് ദുഷ്‌കരമായ രീതിയിലായിരുന്നു മഞ്ഞുവീഴ്ചയെന്ന് ധവാന്‍ ചൂണ്ടിക്കാട്ടി.

രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്ക് ടോസ്
രണ്ട് മത്സരങ്ങളിലും ടോസ് നേടിയത് വിരാട് കോലിയാണ്. കോലിയുടെ തീരുമാനം തെറ്റായിരുന്നെന്ന് മത്സരഫലം സൂചിപ്പിക്കുന്നു. നാലാം മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും ഇന്ത്യയ്ക്ക് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. മഞ്ഞുവീഴ്ചയ്‌ക്കൊപ്പം ഫീല്‍ഡര്‍മാരുടെ അലസതയും ഇന്ത്യയ്ക്ക് വിനായായി. ശിഖര്‍ ധവാന്‍ ഉള്‍പ്പെടെയുള്ള അവസാന ഘട്ടത്തില്‍ അനായാസ ക്യാച്ചുകള്‍ വിട്ടത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.

മഞ്ഞുവീഴ്ച കളിയെ ബാധിച്ചു
നാലാം മത്സരത്തില്‍ 38-ാം ഓവര്‍ വരെ കളി നിയന്ത്രിച്ചത് തങ്ങളായിരുന്നെന്ന് ധവാന്‍ വിലയിരുത്തി. എന്നാല്‍, മഞ്ഞുവീഴ്ച ഓസീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് തുണയായി. പന്ത് ശരിയായ രീതിയില്‍ അവര്‍ക്ക് കിട്ടിത്തുടങ്ങി. സ്പിന്നര്‍മാര്‍ക്ക് പന്തില്‍ പിടുത്തം കിട്ടാന്‍ പ്രയാസമായി. അതേസമയം, ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ആഷ്ടന്‍ ടര്‍ണര്‍ നന്നായി കളിച്ചെന്നും ധവാന്‍ പറഞ്ഞു.

റെക്കോര്‍ഡ് സ്‌കോറുമായി ധവാന്‍
മത്സരത്തില്‍ ധവാന്‍ 143 റണ്‍സ് നേടിയിരുന്നു. കരിയറിലെ ഏറ്റവും മികച്ച സ്‌കോര്‍ നേടിയ മത്സരത്തില്‍ ധവാന്‍ അനായാസ ക്യാച്ച് നിലത്തിടുന്നത് അവിശ്വസനീയമായാണ് ആരാധകര്‍ കണ്ടത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ഒട്ടേറെ റണ്‍സുകള്‍ വാരിക്കോരി നല്‍കിയതോടെ 359 എന്ന ലക്ഷ്യത്തിലെത്താന്‍ ഓസീസിനെ സഹായിച്ചു. ബുധനാഴ്ച നടക്കുന്ന അഞ്ചാം മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications