For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭീകരാക്രമണം; 'ഇന്ത്യ ലോകകപ്പില്‍ പാക്കിസ്ഥാനുമായി കളിക്കരുത്'

പാകിസ്താനെ ഒറ്റപെടുത്തണമെന്നു ക്രിക്കറ് ലോകം | Oneindia Malayalam

ദില്ലി: അതിര്‍ത്തികടന്നുള്ള തീവ്രവാദി ആക്രമണം പാക്കിസ്ഥാന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമന്ന ആവശ്യം ശക്തമാകുന്നു. വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നുണ്ട്. എന്നാല്‍ പാക്കിസ്ഥാനെ ബഹിഷ്‌കരിക്കണമെന്ന ആവശ്യമാണ് ഇന്ത്യന്‍ ആരാധകര്‍ ഉയര്‍ത്തുന്നത്.

വര്‍ഷങ്ങളായി ഇന്ത്യ പാക്കിസ്ഥാനൊപ്പം ക്രിക്കറ്റ് പരമ്പര കളിക്കാറില്ല. എന്നാല്‍, അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇരു ടീമുകളും കളിക്കുന്നത് ഒഴിവാക്കാറില്ല. ഇത്തവണ ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ വീര്യമേറുമെന്നുറപ്പാണ്. പുല്‍വാമയില്‍ പാക് തീവ്രവാദ സംഘടന നടത്തിയ ഭീകരാക്രമണത്തില്‍ നാല്‍പതോളം ഇന്ത്യന്‍ സൈനികരാണ് വീരമൃത്യുവരിച്ചത്.

ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും

ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും

ജൂണ്‍ 16ന് മാഞ്ചസ്റ്ററില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ഇരു രാജ്യങ്ങളുടെയും മനസില്‍ ഈ ഭീകരാക്രണ വിവാദം പുകയും. ഈ മത്സരം ഇന്ത്യ കളിക്കരുതെന്നാണ് ഇപ്പോള്‍ ആരാധകരുടെ പ്രധാന ആവശ്യം. കായിക മേഖലയില്‍ പാക്കിസ്ഥാനെ ഇന്ത്യ ബഹിഷ്‌കരിക്കുന്നത് അന്താരാഷ്ട്ര വേദികളില്‍ അവരെ ഒറ്റപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.

ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കി

ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കി

നേരത്തെ, മുന്‍ പാക് ക്യാപ്റ്റനും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ ചിത്രം മുംബൈയില്‍ ക്രിക്കറ്റ് ക്ലബ്ബില്‍നിന്നും നീക്കം ചെയ്തിരുന്നു. മുംബൈയിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയാണ് ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെ ലോകത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ ക്ലബ്ബില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. പുല്‍വാമ ആക്രമണത്തിന് പിന്നാലെ കബ്ബ് മാനേജ് കമ്മറ്റി പാക്കിസ്ഥാനോടുള്ള പ്രതിഷേധ സൂചകമായി ചിത്രം നീക്കി.

പക്കിസ്ഥാനുമായി ക്രിക്കറ്റ് വേണ്ട

പക്കിസ്ഥാനുമായി ക്രിക്കറ്റ് വേണ്ട

ഇമ്രാന്‍ ഖാന്റേത് കൂടാതെ ഒരു പാക് ടീമിന്റെ ചിത്രവും ചുമരില്‍ തൂക്കിയിട്ടിരുന്നു. ഇതും നീക്കം ചെയ്തിട്ടുണ്ട്. രാജ്യമെങ്ങും തീവ്രവാദ ആക്രമണത്തിന്റെ പ്രതിഷേധത്തിലാണെന്ന് ക്ലബ്ബിന്റെ ഉയര്‍ന്ന പ്രതിനിധി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ വൈകാരികതയോട് അനുഭാവം പ്രകടിപ്പിച്ചാണ് ഇപ്പോഴത്തെ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായപ്പോള്‍ തന്നെ ചിത്രം നീക്കണമെന്ന് ചില ക്ലബ്ബ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ക്രിക്കറ്റിനോടുള്ള ബഹുമാനാര്‍ഥം അത് നീക്കിയില്ല. എന്നാലിപ്പോള്‍ ചിത്രം നീക്കി പ്രതിഷേധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിര്‍ത്തി കടന്നുള്ള നിരന്തരമായ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ വര്‍ഷങ്ങളായി പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര കളിക്കാറില്ല.

Story first published: Monday, February 18, 2019, 17:45 [IST]
Other articles published on Feb 18, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+