Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രതിഷേധം ഫലം കണ്ടു? സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നു; റിപ്പോര്‍ട്ടുകള്‍ പുറത്ത്

Shikhar Dhawan ruled out of West Indies T20I series | Oneindia Malayalam

മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ തിരിച്ചെത്തുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താന്‍ ബിസിസിഐ ആലോചിക്കുന്ന വിവരം മുംബൈ മിററാണ് പുറത്തുവിട്ടത്. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയെങ്കിലും ഒരവസരം പോലും നല്‍കിയില്ല. പിന്നീട് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ ബിസിസിഐയ്‌ക്കെതിരേ ആരാധകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

മോശം ഫോമിലുള്ള റിഷഭ് പന്തിന് വീണ്ടും വീണ്ടും അവസരം നല്‍കുമ്പോള്‍ മികച്ച ഫോമിലുള്ള സഞ്ജുവിനെ തഴയുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ടീമിലെ ആരെയും ഒഴിവാക്കാതെ സഞ്ജുവിനെ അധികമായി ഉള്‍പ്പെടുത്തുമെന്നാണ് നിലവില്‍ റിപ്പോര്‍ട്ടുള്ളത്. ടീമില്‍ ഉള്‍പ്പെടുത്തിയാലും സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. വിക്കറ്റ് കീപ്പറെന്നതിലുപരിയായി സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെന്ന നിലയ്ക്കാണ് സഞ്ജുവിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുന്നത്.

india to recall sanju samson for west indies series

ബംഗ്ലാദേശ് പരമ്പരയില്‍ കളിക്കാതിരുന്ന വിരാട് കോഹ്ലികൂടി ഇന്ത്യന്‍ നിരയിലേക്ക് തിരിച്ചെത്തിയതോടെ ബാറ്റിങ് ഓഡറില്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത വിരളം. പന്തിന്റെ പ്രകടനം മോശമായാല്‍ പകരം സഞ്ജുവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. ഡിസംബര്‍ ആറിനാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 പരമ്പര ആരംഭിക്കുന്നത്.

Story first published: Wednesday, November 27, 2019, 9:42 [IST]
Other articles published on Nov 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+