Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് ലോകകപ്പ് ആവേശം ഇനി ഇന്ത്യയിലേക്ക്; ഒരുക്കം തുടങ്ങാന്‍ ബിസിസിഐ

ലോകകപ്പില്‍ ഇന്ത്യക്കിത് ചരിത്രനേട്ടം | Oneindia Malayalam

മുംബൈ: ഇംഗ്ലണ്ടില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പ് സമാപിച്ചതോടെ അടുത്ത ലോകകപ്പ് വേദിയാകാന്‍ ഇന്ത്യ ഒരുക്കം തുടങ്ങി. 2023ലെ ലോകകപ്പിന് ഇന്ത്യയാണ് വേദിയാകുകയെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതാദ്യമായി ഇന്ത്യ ഒറ്റയ്ക്ക് ലോകകപ്പിന് വേദിയാകും. നേരത്തെ മൂന്നുതവണ ഇന്ത്യ ലോകകപ്പിന് വേദിയായിരുന്നെങ്കിലും അയല്‍രാജ്യങ്ങള്‍ക്കൊപ്പമായിരുന്നു വേദി പങ്കിട്ടിരുന്നത്.

bcci

1987ല്‍ ഇന്ത്യയും പാകിസ്ഥാനും സംയുക്തമായി ലോകകപ്പിന് വേദിയായപ്പോള്‍ 1996ല്‍ ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും ആതിഥേയരായി. 2011ല്‍ ഇന്ത്യ ചാമ്പ്യന്മാരായ ലോകകപ്പിലും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായി വേദി പങ്കിട്ടു. 2023ല്‍ ഇന്ത്യ ഒറ്റയ്ക്കായിരിക്കും ലോകകപ്പിന് വേദിയാകുക. സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ ലോകകപ്പിനുള്ള ഒരുക്കം ബിസിസിഐ ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

2023 ഫിബ്രുവരി 9 മുതല്‍ മാര്‍ച്ച് 26 വരെയായിരിക്കും ഇന്ത്യയില്‍ ലോകകപ്പ് നടക്കുക. അടുത്തതവണയും 10 ടീമുകള്‍ ലീഗ് മത്സരങ്ങള്‍ കളിച്ച് ആദ്യ നാല് ടീമുകള്‍ സെമിയിലെത്തുന്ന രീതിയിലായിരിക്കും ലോകകപ്പ്. ആദ്യ ഏഴ് റാങ്കിലുള്ള ടീമുകള്‍ നേരിട്ട് യോഗ്യത നേടുമ്പോള്‍ ശേഷിക്കുന്ന സ്ഥാനങ്ങള്‍ക്കായി യോഗ്യതാ മത്സരങ്ങള്‍ കളിക്കേണ്ടിവരും.

Story first published: Tuesday, July 16, 2019, 9:46 [IST]
Other articles published on Jul 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+