വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപനം ഇന്ന്; ഒടുവില്‍ ആ താരം പുറത്തേക്ക്, ഇനി പിന്തുണ ലഭിക്കില്ല

India to announce squad for Tests vs South Africa | Oneindia Malayalam

ദില്ലി: സൗത്ത് ആഫ്രിക്കയുടെ ഇന്ത്യ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയ മൂന്ന് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കും. അടുത്തിടെ വെസ്റ്റിന്‍ഡീസില്‍ നടന്ന രണ്ട് ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ അതേ ടീമിനെ നിലനിര്‍ത്തിയാകും പ്രഖ്യാപനമെന്നാണ് സൂചന. അതേസമയം, ടീമില്‍ രണ്ടോ മൂന്നോ അഴിച്ചുപണിയുണ്ടാേയക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കെഎല്‍ രാഹുല്‍ പുറത്തേക്ക്

കെഎല്‍ രാഹുല്‍ പുറത്തേക്ക്

തുടര്‍ച്ചയായി പരാജയപ്പെടുന്ന കെഎല്‍ രാഹുലിന് ടീമില്‍ സ്ഥാനം നഷ്ടമായേക്കും. ഫോമില്ലായ്മയില്‍ വലയുമ്പോഴും രാഹുലിന് ടീമില്‍ സ്ഥിരത നല്‍കിയത് ചര്‍ച്ചയായതോടെയാണ് താരത്തെ ഒഴിവാക്കാന്‍ ആലോചിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിയുടേയും പരിശീലകന്‍ രവിശാസ്ത്രിയുടേയും ഇഷ്ടക്കാരനായ രാഹുലിനെ ഫോമിലല്ലാത്തപ്പോഴും കളിപ്പിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാഹുലിനെ ഒഴിവാക്കുമ്പോള്‍ രോഹിത് ശര്‍മയെ ഓപ്പണറായി പരിഗണിക്കും.

രഹാനെയും വിഹാരിയും

രഹാനെയും വിഹാരിയും

അജിങ്ക്യ രഹാനെ, ഹനുമ വിഹാരി തുടങ്ങിയവര്‍ വിന്‍ഡീസ് പര്യടനത്തോടെ താത്കാലികമായി ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പര ഇരുവര്‍ക്കും നിര്‍ണായകമാകും. ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി എന്നിങ്ങനെയാണ് മൂന്നു മുതല്‍ ആറുവരെയുള്ള സ്ഥാനങ്ങളില്‍ ഉണ്ടാവുക. വിന്‍ഡീസ് പര്യടനത്തില്‍ കളിക്കാതിരുന്ന രോഹിത്തിനെ മായങ്ക് അഗര്‍വാളിനൊപ്പം ഓപ്പണറാക്കും.

പ്രോ കബഡി ലീഗില്‍ വീണ്ടും സമനിലക്കളി; മുംബയെ വീഴ്ത്തി ബംഗാള്‍ വാരിയേഴ്‌സ്

പുതുമുഖങ്ങള്‍ക്ക് സാധ്യത

പുതുമുഖങ്ങള്‍ക്ക് സാധ്യത

ബൗളര്‍മാരില്‍ കാര്യമായ അഴിച്ചുപണിയുണ്ടായേക്കില്ല. അതേസമയം, രാഹുലിന് പകരം മറ്റൊരു കളിക്കാരന്‍ ടീമിലെത്തിയേക്കും. പുതുമുഖങ്ങളെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഗുജറാത്തിന്റെ പ്രിയാങ്ക് പഞ്ചല്‍, ശുഭ്മാന്‍ ഗില്‍ തുടങ്ങിവര്‍ പരിഗണനയിലാണ്. ബംഗാളിന്റെ ഓപ്പണര്‍ അഭിമന്യു ഈശ്വരനും സെലക്ടമാരുടെ നോട്ടപ്പുള്ളിയാണ്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം അഭിമന്യുവിന് തുണയാകും.

ഡോണ്‍ ബ്രാഡ്മാന്റെ 89 വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്താന്‍ സ്റ്റീവ് സ്മിത്ത്

ഹാര്‍ദിക് പാണ്ഡ്യ മടങ്ങിയെത്തും

ഹാര്‍ദിക് പാണ്ഡ്യ മടങ്ങിയെത്തും

കഴിഞ്ഞ 30 ടെസ്റ്റ് ഇന്നിങ്‌സുകളില്‍നിന്നും 664 റണ്‍സ് മാത്രം നേടിയ രാഹുലിന് ഇനി തിരിച്ചുവരിക ദുഷ്‌കരമാകും. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താതെ രാഹുലിന് ഇനി ദേശീയ ടീമില്‍ സ്ഥാനം ലഭിക്കില്ല. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ട്ദിന മത്സരത്തിലേക്ക് യുവ കളിക്കാര്‍ക്ക് അവസരം നല്‍കിയേക്കും. പ്രകടനമികവ് കാട്ടുന്നവരെ ദേശീയ ടീമിലേക്ക് വിളിക്കാനാണ് സാധ്യത. അതിനിടെ വിശ്രമത്തിലായിരുന്ന ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയേക്കുമെന്നും സൂചനയുണ്ട്.

Story first published: Thursday, September 12, 2019, 11:29 [IST]
Other articles published on Sep 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X