വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജയം മാത്രമല്ല, ടീം ഇന്ത്യയുടെ വക ഇനിയുമുണ്ട്... മാച്ച് ഫീ മുഴുവന്‍ കേരളത്തിന്!! തുക കേട്ടില്ലേ?

മൂന്നാം ടെസ്റ്റിലെ ജയം കോലി നേരത്തേ കേരളത്തിന് സമര്‍പ്പിച്ചിരുന്നു

ദില്ലി: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായപ്രവാഹമാണ്. കായിക ലോകത്തു നിന്നും മികച്ച പിന്തുണയാണ് കേരളത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. യൂറോപ്പിലെ പല വമ്പന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളും കേരളത്തിന് സഹായം അഭ്യര്‍ഥിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

സര്‍പ്രൈസ് ടീമുമായി ഇന്ത്യ... രണ്ട് പുതുമുഖങ്ങള്‍, വിജയ്‌യുടെയും യാദവിന്റെയും ചീട്ട് കീറി!!സര്‍പ്രൈസ് ടീമുമായി ഇന്ത്യ... രണ്ട് പുതുമുഖങ്ങള്‍, വിജയ്‌യുടെയും യാദവിന്റെയും ചീട്ട് കീറി!!

ഇന്ത്യക്കു വേണ്ടാത്ത യാദവിനെ എ ടീമിലെടുത്തു... പൃഥ്വിക്കു പകരം ഗില്‍, ചഹല്‍ പുറത്ത് ഇന്ത്യക്കു വേണ്ടാത്ത യാദവിനെ എ ടീമിലെടുത്തു... പൃഥ്വിക്കു പകരം ഗില്‍, ചഹല്‍ പുറത്ത്

ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ ദിവസം നേടിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വമ്പന്‍ ജയം കേരളത്തിലെ ദുരിതബാധിതര്‍ക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി സമര്‍പ്പിച്ചത്. എന്നാല്‍ ഇതു കൊണ്ടു മാത്രം നിര്‍ത്താന്‍ ടീം ഇന്ത്യ തയ്യാറല്ല. മാച്ച് ഫീയും കേരളത്തിനു വാഗ്ദാനം ചെയ്തിരിക്കുകയാണ് ടീം.

മൂന്നാം ടെസ്റ്റിലെ മാച്ച് ഫീ കേരളത്തിന്

മൂന്നാം ടെസ്റ്റിലെ മാച്ച് ഫീ കേരളത്തിന്

ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ടെസ്റ്റില്‍ ഓരോ താരത്തിനും ലഭിച്ച മാച്ച് ഫീ മുഴുവന്‍ കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നല്‍കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി ഇന്ത്യ ടീമോ ക്യാപ്റ്റന്‍ വിരാട് കോലിയോ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.

രണ്ടു കോടിയോളം രൂപ

രണ്ടു കോടിയോളം രൂപ

ഏകദേശം രണ്ടു കോടിക്കടുത്ത് രൂപയാണ് കേരളത്തിന് ടീം ഇന്ത്യയുടെ വക ലഭിക്കുക. ഇന്ത്യയിലെ കായിക താരങ്ങളില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്നവര്‍ ക്രിക്കറ്റ് താരങ്ങളാണ്. ഒരു ടെസ്റ്റ് മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ച ഒരു താരത്തിനു ലഭിക്കുന്ന പ്രതിഫലം 15 ലക്ഷം രൂപയാണ്. ആദ്യ ഇലവനില്‍ നിന്നും തഴയപ്പെട്ടവര്‍ക്കു 7.5 ലക്ഷവും ലഭിക്കും.

കോലിയുടെ വാക്കുകള്‍

കോലിയുടെ വാക്കുകള്‍

മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ജയം പൂര്‍ത്തിയായ ശേഷം സമ്മാനദാനച്ചടങ്ങിനിടെയാണ് കോലി വിജയം കേരളത്തിനു സമര്‍പ്പിക്കുന്നതായി പറഞ്ഞത്. ഒരു ടീമെന്ന നിലയില്‍ ഈ വിജയം കേരളത്തിലെ ദുരിതബാധിതര്‍ക്കു സമര്‍പ്പിക്കുകയാണ്. വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് കേരളം കടന്നുപോവുന്നതെന്നും കോലി പറഞ്ഞിരുന്നു. കൈയടിയോടെയാണ് കോലിയുടെ വാക്കുകളെ സ്‌റ്റേഡിയത്തിലെ കാണികള്‍ എതിരേറ്റത്.

Story first published: Thursday, August 23, 2018, 11:46 [IST]
Other articles published on Aug 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X