Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശുബ്മാനും റുധുരാസിനും സെഞ്ച്വറി; ശ്രീലങ്ക എ ടീമിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

ബംഗളൂരു: ശ്രീലങ്ക എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 10 വിക്കറ്റിനാണ് ഇന്ത്യയുടെ യുവ നിര വിജയം പിടിച്ചെടുത്തത്.ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 242 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 33.3 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ വിജയ ലക്ഷ്യം മറികടന്നു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 2-0ന് ഇന്ത്യ മുന്നിലെത്തി.ശുബ്മാന്‍ ഗില്ലാണ് കളിയിലെ താരം.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ ശ്രീലങ്കയെ ബാറ്റിങിനയച്ചു. തുടക്കം മുതല്‍ തകര്‍ച്ച നേരിട്ട സന്ദര്‍ശക നിരയില്‍ ജയസൂര്യ (101) സെഞ്ച്വറിയോടെ തിളങ്ങി.139 പന്തുകള്‍ നേരിട്ട് എട്ട് ഫോറും ഒരു സിക്‌സുമാണ് താരം പറത്തിയത്. 27 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമായ സന്ദര്‍ശകരെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് ജയസൂര്യയാണ്. മദ്ധ്യനിരയില്‍ ജയരത്‌നയുടെ (79*) അര്‍ധ സെഞ്ച്വറിയും ലങ്കയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചു. 73 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സുമാണ് ജയരത്‌ന നേടിയത്. നിരോഷന്‍ ഡിക്വെല്ല (5),സമരവിക്രമ (6),ബനുക രജപക്‌സെ (0),പ്രിയന്‍ജന്‍ (5)എന്നിവരെ പെട്ടെന്ന് നഷ്ടമായതാണ് ലങ്കയ്ക്ക് തിരിച്ചടിയായത്.ദസുണ്‍ ഷണക (20) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

cricket

ഇന്ത്യക്കുവേണ്ടി ശിവം ദുബെ തുഷാര്‍ ദെശപാണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ഇനാന്‍ പോറല്‍,ശ്രേയസ് ഗോപാല്‍,ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. മറുപടിക്കിറങ്ങിയ ഇന്ത്യക്കുവേണ്ടി ഓപ്പണര്‍മാര്‍ തല്ലിത്തകര്‍ത്തതോടെ അനായാസം ഇന്ത്യ വിജയം നേടി. ശുബ്മാന്‍ ഗില്ലിന്റെയും (109) റുധുരാസ് ജയക് വാഡിന്റെയും (125) സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. ഗില്‍ 96 പന്തില്‍ 14 ഫോറും രണ്ട് സിക്‌സും പറത്തിയപ്പോള്‍ 94 പന്തില്‍ 14 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയായിരുന്നു റുധുരാസിന്റെ ബാറ്റിങ്. സെഞ്ച്വറിക്ക് ശേഷം ഗില്‍ റിട്ടേര്‍ഡ് ഹര്‍ട്ട് ചെയ്തു. പ്രശാന്ത് ചോപ്ര (1) പുറത്താവാതെ നിന്നു.

Story first published: Sunday, June 9, 2019, 10:34 [IST]
Other articles published on Jun 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+