വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെസ്റ്റിന്‍ഡീസ് പര്യടനം; ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പ് നീട്ടി, ധോണിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം

India team selection for WI tour postponed

ദില്ലി: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നത് സെലക്ഷന്‍ കമ്മറ്റി നീട്ടിവെച്ചു. സെലക്ഷന്‍ കമ്മറ്റി വെള്ളിയാഴ്ച ചേരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഞായറാഴ്ചയാണ് യോഗം ചേരുക. വിരാട് കോലിയുടെ സാന്നിധ്യം, എംഎസ് ധോണിയുടെ വിരമിക്കല്‍ തുടങ്ങിയവയില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് സൂചന. കൂടാതെ കളിക്കാരുടെ ശാരീരികക്ഷമതാ റിപ്പോര്‍ട്ട് ശനിയാഴ്ച മാത്രമേ ലഭിക്കുകയുള്ളൂ.

india

വെസ്റ്റിന്‍ഡീസില്‍ മൂന്നുവീതം ഏകദിന, ടി20 പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. കൂടാതെ രണ്ട് ടെസ്റ്റ് മത്സരങ്ങളും നടക്കും. ലോകകപ്പില്‍ കളിച്ച ചില കളിക്കാര്‍ക്ക് പരമ്പരയിലെ പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ വിശ്രമം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ വിരാട് കോലി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ക്ക് വിശ്രമം നല്‍കും. അതേസമയം, എംഎസ് ധോണിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

ധോണി വിരമിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ധോണിയുടെ അസാന്നിധ്യത്തില്‍ ഋഷഭ് പന്ത് ആയിരിക്കും വിക്കറ്റ് കീപ്പറായി ടീമിലെത്തുക. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള ടീമിനെയാകും വെസ്റ്റിന്‍ഡസില്‍ കളിപ്പിക്കുകയെന്നാണ് സൂചന. യുവതാരങ്ങള്‍ക്കും ടീമില്‍ അവസരം ലഭിച്ചേക്കും.

സിംബാബ്‌വേ ക്രിക്കറ്റിനെ സസ്‌പെന്‍ഡ് ചെയ്തു; ഞെട്ടിക്കുന്ന തീരുമാനവുമായി ഐസിസിസിംബാബ്‌വേ ക്രിക്കറ്റിനെ സസ്‌പെന്‍ഡ് ചെയ്തു; ഞെട്ടിക്കുന്ന തീരുമാനവുമായി ഐസിസി

മനീഷ് പാണ്ഡെ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. പരിക്കു മൂലം വിശ്രമിക്കുന്നതിനാല്‍ പൃഥ്വി ഷായെ പരിഗണിച്ചേക്കില്ല. ലോകകപ്പിലെ സെമിഫൈനല്‍ തോല്‍വി ഇന്ത്യന്‍ ആരാധകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വെസ്റ്റിന്‍ഡീസിലെ പരമ്പര വിജയത്തിലൂടെ ഇന്ത്യയുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

Story first published: Friday, July 19, 2019, 10:06 [IST]
Other articles published on Jul 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X