വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസീസ് വെല്ലുവിളി ഏറ്റെടുക്കാന്‍ ഇന്ത്യ തയ്യാര്‍; ഓസ്‌ട്രേലിയയില്‍ ഡേ നൈറ്റ് ടെസ്റ്റ് കളിക്കും

മുംബൈ: ഈ വര്‍ഷം നടക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഡേ നൈറ്റ് ടെസ്റ്റും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. നേരത്തെ ടെസ്റ്റ് പരമ്പരയിലെ മത്സരങ്ങളെല്ലാം ഡേ നൈറ്റ് ആയി നടത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ഇതിനോട് അനുകൂല നിലപാടായിരുന്നില്ല ബിസിസിഐ സ്വീകരിച്ചത്. താരങ്ങളും ഇതിനോട് വിയോജിച്ചിരുന്നു. ഇതോടെ ഒരു മത്സരം ഡേ നൈറ്റ് ആയി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതായാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ജനകീയ മാക്കുന്നതിനുവേണ്ടിയാണ് പിങ്ക് ബോളില്‍ ഡേ നൈറ്റ് ടെസ്റ്റ് ഐസിസി അവതരിപ്പിച്ചത്.

പ്രമുഖ ക്രിക്കറ്റ് ബോര്‍ഡുകളെല്ലാം ഇതിനോടകം ഡേ നൈറ്റ് ടെസ്റ്റ് കളിച്ച് ഇതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഡേ നൈറ്റ് ടെസ്റ്റില്‍ കൂടുതല്‍ കാണികളെ ലഭിക്കുന്നതിനാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്നതാണ് ക്രിക്കറ്റ് ബോര്‍ഡുകളെ ഡേ നൈറ്റ് കളിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ഇന്ത്യയുടെ കന്നി ഡേ നൈറ്റ് ടെസ്റ്റ്. പിങ്ക് പന്തില്‍ തിളങ്ങാന്‍ കഴിയുമോയെന്ന് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്ത്യന്‍ പേസര്‍മാര്‍ പുറത്തെടുത്തത്. കഴിഞ്ഞിടെ ഓസ്‌ട്രേലിയ ഇന്ത്യയില്‍ ഏകദിന പരമ്പരയ്‌ക്കെത്തിയിരുന്നു.

സ്‌റ്റെര്‍ലിങ്ങിനെ റാഞ്ചാന്‍ റയല്‍ മാഡ്രിഡ് രംഗത്ത്; ഗാര്‍ഡിയോളയെ പരിശീലകനാക്കാനൊരുങ്ങി യുവന്റസ്സ്‌റ്റെര്‍ലിങ്ങിനെ റാഞ്ചാന്‍ റയല്‍ മാഡ്രിഡ് രംഗത്ത്; ഗാര്‍ഡിയോളയെ പരിശീലകനാക്കാനൊരുങ്ങി യുവന്റസ്

bcci

പരമ്പരയില്‍ 2-1ന് വിജയിച്ച ശേഷം ഓസ്‌ട്രേലിയയുടെ നാട്ടില്‍ നടക്കുന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞിരുന്നു. നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തലപ്പത്ത് തുടരുന്ന ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാവും ഓസ്‌ട്രേലിയന്‍ പരമ്പര. കഴിഞ്ഞ വര്‍ഷം കോലിയുടെ നായകത്വത്തില്‍ ആദ്യമായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. വാര്‍ണറും സ്മിത്തും ലാബുഷാനെയുമൊന്നുമില്ലാത്ത ടീമായിരുന്നു അത്. എന്നാല്‍ ഇന്നത്തെ ശക്തമായ ഓസീസ് നിരയെ വീഴ്ത്തുക കോലിക്കും സംഘത്തിനും എളുപ്പമാവില്ല.

Story first published: Monday, February 17, 2020, 9:00 [IST]
Other articles published on Feb 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X