Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

55 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക്; സമാധാനത്തിലേക്ക് ഒരു കാല്‍വെയ്പ്

ദില്ലി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ ശത്രുതയ്ക്കിടയില്‍ 55 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക്. ഡേവിസ് കപ്പ് ടെന്നീസ് മത്സരത്തിനായാണ് ഇന്ത്യന്‍ ടീം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എഷ്യ/ഓഷ്യാനിയ ഗ്രൂപ്പ് എ യിലെ മത്സരത്തില്‍ സപ്തംബര്‍ 14, 15 ദിവസങ്ങളിലായാണ് ഇന്ത്യയുടെ മത്സരം.

ഇത് ടെന്നീസ് ലോകകപ്പാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരയല്ല. അതുകൊണ്ടുതന്നെ എതിര്‍പ്പുകള്‍ ഉണ്ടാകില്ലെന്നും അസോസിയേഷന്‍ ജനറല്‍ ഹിരണ്‍മയി ചാറ്റര്‍ജി പറഞ്ഞു. അടുത്തിടെ ഇന്ത്യയില്‍ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഇന്ത്യ വിസ അനുവദിച്ചിരുന്നില്ല. ഈ രീതിയില്‍ ഇരുരാജ്യങ്ങളും രാഷ്ട്രീയ സാഹചര്യം വഷളായെങ്കിലും ടെന്നീസിലൂടെ ഒരു പുതുകാല്‍വെയ്പ്പാണ് ലക്ഷ്യമിടുന്നത്.

daviscup

പാക്കിസ്ഥാനില്‍ നടക്കാറുള്ള പ്രധാന കായിക മത്സരങ്ങള്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ഇന്ത്യ ഒഴിവാക്കുകയാണ് പതിവ്. 2007ല്‍ പാക്കിസ്ഥാനിലേക്ക് നടന്ന ക്രിക്കറ്റ് പരമ്പരയാണ് അവസാനമായി നടന്നത്. 2006ലാണ് ഇന്ത്യ പാക്കിസ്ഥാനുമായി ഒടുവില്‍ ഡേവിസ് കപ്പ് മത്സരം കളിച്ചത്. മുംബൈയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 3-2ന് വിജയിച്ചിരുന്നു. പാക്കിസ്ഥാനില്‍ കളിക്കാനുള്ള ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ തീരുമാനത്തെ കളിക്കാര്‍ അനുകൂലിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലേക്ക് പോകുന്ന ടീമിനെ പിന്നീട് തെരഞ്ഞെടുക്കും.

Story first published: Saturday, July 27, 2019, 15:50 [IST]
Other articles published on Jul 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+