Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ പുറത്താകല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നഷ്ടമാക്കിയത് കോടികള്‍; കണക്ക് പുറത്ത്

ദില്ലി: ക്രിക്കറ്റ് ലോകത്ത് ഏക്കാലവും വിലകൂടിയ മത്സരം ഇന്ത്യയുടേതാണ്. ടിക്കറ്റ് വരുമാനത്തിലും സ്‌പോണ്‍സര്‍ഷിപ്പ്, പരസ്യ വരുമാനത്തിലും മറ്റൊരു ടീമിനും ലഭിക്കാത്ത വരുമാനം ഇന്ത്യ കളിക്കുമ്പോള്‍ ഒഴുകിയെത്തും. ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിലൊന്നായി ബിസിസിഐയെ മാറ്റിയതും മറ്റൊന്നുമല്ല. ഇന്ത്യയില്‍ ക്രിക്കറ്റിനുള്ള കോടിക്കണക്കിന് ആരാധകരാണ് വരുമാനത്തിലും വര്‍ധനയുണ്ടാക്കുന്നത്.

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ലോകകപ്പില്‍ നടക്കാനിരുന്ന മത്സരം മഴമൂലം മുടങ്ങിയതിനെ തുടര്‍ന്ന് ഏതാണ്ട് 100 കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായതെന്നാണ് കണക്ക്. ഇപ്പോഴിതാ, ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായതിന്റെ കണക്കും പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയില്‍ ലോകകപ്പ് സംപ്രേക്ഷണം നടത്തുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന് മാത്രം 15 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

india

ഇന്ത്യ ഫൈനലിലെത്തിയിരുന്നെങ്കില്‍ 10 സെക്കന്റ് പരസ്യത്തിന് 25 മുതല്‍ 30 ലക്ഷം രൂപവരെയായിരുന്നു ഈടാക്കുക. ഇന്ത്യ ഇല്ലാത്തതോടെ 15-17 ലക്ഷമായിരിക്കും നിരക്ക്. ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായെങ്കിലും ചാനലുകള്‍ക്ക് ഇത് ചാകരക്കാലമാണെന്നുതന്നെയാണ് ഈ രംഗത്തെ പ്രമുഖര്‍ പറയുന്നത്. ഐപിഎല്‍, ലോകകപ്പ് മത്സരങ്ങള്‍ കോടിക്കണക്കിന് രൂപയുടെ വരുമാനം ചാനലുകള്‍ക്ക് നേടിക്കൊടുക്കുന്നുണ്ട്.

Story first published: Sunday, July 14, 2019, 17:21 [IST]
Other articles published on Jul 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+