അണ്ടര്‍ 19 ലോകകപ്പ്; ദിവ്യാന്‍ഷ് ജോഷിക്ക് പരിക്ക്, പകരം സിദ്ധേഷ് വീര്‍
മുംബൈ: അണ്ടര്‍ 19 ലോകകപ്പ് സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദിവ്യാന്‍ഷ് ജോഷി പരിക്കുമൂലം പുറത്തായി. ഇതേതുടര്‍ന്ന് സിദ്ധേഷ് വീറിനെ പകരക്കാരനായി ഉള്‍പ്പെടുത്തി. സൗത്താഫ്രിക്കയില്‍ കഴിഞ്ഞമാസം നടന്ന പരമ്പരയ്ക്കിടെയാണ് ജോഷിക്ക് ചുമലില്‍ പരിക്കേറ്റത്. താരത്തിന് മടങ്ങിവരാന്‍ കഴിയില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് പകരക്കാരനെ തെരഞ്ഞെടുക്കുകയായിരുന്നു.
സൗത്ത് ആഫ്രിക്കയില്‍ നടന്ന ചതുര്‍രാഷ്ട്ര ക്രിക്കറ്റില്‍ നടത്തിയ മികച്ച പ്രകടനം സിദ്ധേഷിന് ലോകകപ്പ് ടീമിലും ഇടംനേടിക്കൊടുത്തു. ഫൈനലില്‍ നേടിയ 48 റണ്‍സ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായിരുന്നു. ഒരു അര്‍ധശതകവും ടൂര്‍ണമെന്റില്‍ നേടുകയുണ്ടായി. ഇടംകൈയ്യനായ സിദ്ധേഷിന് അപ്രതീക്ഷിത അവസരമാണ് ലോകകപ്പില്‍ തെളിഞ്ഞിരിക്കുന്നത്. ജോഷിയുടെ അസാന്നിധ്യം സിദ്ധേഷിന് മറികടക്കാന്‍ കഴിയുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

സൗത്ത് ആഫ്രിക്കയില്‍ ജനുവരി 17ന് ആരംഭിക്കുന്ന ലോകകപ്പില്‍ പ്രിയം ഗാര്‍ഗ് ആണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. യശസ്വി ജെയ്‌സ്വാള്‍, തിലക് വര്‍മ, ദിവ്യാന്‍ഷ് സക്‌സേന, ധ്രുവ് ജുറെല്‍, ശാശ്വത് റാവത്, സിദ്ധേഷ് വീര്‍, ശുഭാംഗ് ഹെഗ്‌ഡെ, രവി ബിഷ്‌ണോയ്, ആകാശ് സിങ്, കാര്‍ത്തിക് ത്യാഗി, അഥര്‍വ അങ്കോല്‍ക്കര്‍, കുമാര്‍ കുശാഗ്ര, സുശാന്ത്ര മിശ്ര, വിദ്യാധര്‍ പാട്ടീല്‍ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications