Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പില്‍ ഹിമ ദാസിന് ആറാം സ്വര്‍ണം; മലയാളി മുഹമ്മദ് അനസിനും സ്വര്‍ണനേട്ടം

ദില്ലി: യൂറോപ്യന്‍ മീറ്റുകളില്‍ സ്വര്‍ണം വാരുന്ന ഇന്ത്യന്‍ സ്പ്രിന്റര്‍ ഹിമ ദാസിന് വീണ്ടും സ്വര്‍ണത്തിളക്കം. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന അത്‌ലറ്റിക്കി മിറ്റിനക് റെയ്റ്റര്‍ മീറ്റിലാണ് ഹിമ സ്വര്‍ണം നേടിയത്. പുരുഷവിഭാഗത്തില്‍ മലയാളികൂടിയായ ഇന്ത്യയുടെ മുഹമ്മദ് അനസും സ്വര്‍ണം നേടിയിട്ടുണ്ട്. 300 മീറ്റര്‍ ഓട്ടത്തിലാണ് ഇരുവരുടേയും സ്വര്‍ണനേട്ടം. ജൂലൈ രണ്ടിന് ശേഷം ഹിമ നേടുന്ന ആറാം സ്വര്‍ണമാണിത്.

പുരുഷന്മാരുടെ 300 മീറ്ററില്‍ 32.41 സെക്കന്റിലാണ് അനസ് ഓടിയെത്തിയത്. മീറ്റില്‍ സ്വര്‍ണം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും ട്വീറ്റ് ചെയ്തു. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയായ അനസ് ഇതിനകം തന്നെ ദോഹയില്‍ സപ്തംബറില്‍ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഒളിമ്പിക്‌സിനും അനസ് നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു.

himadas

അര്‍ജുന അവാര്‍ഡിന് കഴിഞ്ഞദിവസം അനസിനെ ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് വീണ്ടും സ്വര്‍ണം നേടിയത്. അതേസമയം, ഹിമ ദാസിന് ലോക ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടാനായിട്ടില്ല. വരാനിരിക്കുന്ന മീറ്റുകളില്‍ സമയം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് മുന്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍. ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള വേദികളില്‍ ഭാവി ഇന്ത്യന്‍ പ്രതീക്ഷയായ ഹിമ യോഗ്യത നേടുമെന്നുതന്നെയാണ് പ്രതീക്ഷ.

Story first published: Monday, August 19, 2019, 12:26 [IST]
Other articles published on Aug 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+