For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ ലോകകപ്പ് ഹീറോയ്ക്ക് ഇന്ന് ജന്മദിനം- ആരാധകരുടെ രാജാവായ യുവരാജ്

മൊഹാലി: ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിന് ഇന്ന് 39ാം ജന്മദിനം. 2007ലും 2011ലും ഇന്ത്യ ലോകകപ്പ് കിരീടം മുത്തമിട്ടപ്പോള്‍ തിളങ്ങി നിന്നത് യുവരാജായിരുന്നു. ഇടം കൈ ബാറ്റിങ്ങില്‍ നിന്ന് പിറന്ന ഓരോ ഷോട്ടുകളും കറക്കി വീഴ്ത്തിയ വിക്കറ്റും തിളക്കം മങ്ങാതെ ഇന്നും ആരാധക മനസില്‍ നിറഞ്ഞ് നില്‍ക്കുന്നു. വിരമിച്ച ശേഷവും ആരാധകരുടെ മനസില്‍ ഇന്നും രാജാവായിത്തന്നെ വാഴുന്ന യുവരാജിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസാ പ്രവാഹമാണ്.

ആരാധകര്‍ യുവരാജിന്റെ ട്രിബ്യൂട്ട് വീഡിയോയിലൂടെ സാമൂഹ്യ മാധ്യമത്തില്‍ ജന്മദിനാഘോഷം ഗംഭീരമാക്കുകയും. 2007ലെ ടി20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ആറ് സിക്‌സര്‍ പറത്തിയ യുവരാജിന്റെ ബാറ്റിങ് വെടിക്കെട്ടിന്റെ വീഡിയോയും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ യുവരാജ് ഒഴിച്ചിട്ട നാലാം നമ്പറിലേക്ക് ഇതുവരെയായും അനുയോജ്യനായ പകരക്കാരനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നത് യുവരാജിന്റെ മികവിനെ എടുത്ത് കാട്ടുന്നു.

ക്രിക്കറ്റിലെ ഒട്ടുമിക്ക താരങ്ങളും യുവരാജിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. വിവിഎസ് ലക്ഷ്മണ്‍,ഗൗതം ഗംഭീര്‍,സുരേഷ് റെയ്‌ന ഇങ്ങനെ നീളുന്ന യുവരാജിന് ജന്മദിനാശംസ നേര്‍ന്ന താരങ്ങളുടെ നിര. അര്‍ബുദ രോഗത്തെ അതിജീവിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ യുവരാജ് ഇന്ന് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. യുവരാജിന്റെ കരിയറിലെ നേട്ടങ്ങള്‍ അടയാളപ്പെടുത്തിയാണ് ബിസിസി ഐ യുവരാജിന് ജന്മദിനാശംസ നേര്‍ന്നത്.

yuvrajsingh

ഇന്ത്യക്കുവേണ്ടി 40 ടെസ്റ്റില്‍ നിന്ന് 1900 റണ്‍സും 9 വിക്കറ്റും 304 ഏകദിനത്തില്‍ നിന്ന് 8701 റണ്‍സും 111 വിക്കറ്റും 58 ടി20യില്‍ നിന്ന് 1177 റണ്‍സും 28 വിക്കറ്റും 132 ഐപിഎല്ലില്‍ നിന്നായി 2750 റണ്‍സും 36 വിക്കറ്റുമാണ് യുവരാജിന്റെ പേരിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച യുവരാജ് ആഭ്യന്തര ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചെത്താന്‍ കഴിഞ്ഞിടെ താല്‍പര്യം അറിയിച്ചിരുന്നു.

2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയത് യുവരാജിന്റെ ഓള്‍റൗണ്ട് മികവാണ്. ടൂര്‍ണമെന്റിലെ താരമായത് യുവരാജ് ആയിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങിനൊപ്പം 15 വിക്കറ്റും യുവരാജ് പിഴുതു. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയും യുവരാജ് നടത്തിയ ബാറ്റിങ് ഒരു കാലത്തും ക്രിക്കറ്റ് ആരാധകര്‍ മറക്കില്ല. അരങ്ങേറ്റ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ 84 റണ്‍സ് നേടിയതും 2002ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ അര്‍ധ സെഞ്ച്വറി നേടിയതുമെല്ലാം യുവരാജിനെ ആരാധക ഹൃദയങ്ങളില്‍ സ്ഥാനം നേടിക്കൊടുത്തു.

Story first published: Saturday, December 12, 2020, 12:39 [IST]
Other articles published on Dec 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+