അവധിയുടെ ആലസ്യത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങുമോ?; അട്ടിമറിക്കാന്‍ അഫ്ഗാന്‍ തയ്യാര്‍
സതാംപ്ടണ്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങുന്നു. ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ആധികാരിക വിജയം ലക്ഷ്യമാക്കിയാണ് ടീം ഇന്ത്യ അഞ്ചാം മത്സരത്തിനിറങ്ങുന്നത്. മറുവശത്ത് ഒരു ജയം പോലുമില്ലാത്ത അഫ്ഗാന്‍ അട്ടിമറി ഭീഷണിയുമായി ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിതന്നെയുയര്‍ത്തും.
പാക്കിസ്ഥാനെതിരായ ത്രസിപ്പിക്കുന്ന വിജയത്തിനുശേഷം ഇന്ത്യയ്ക്ക് ഒരാഴ്ചത്തെ ഇടവേള ലഭിച്ചിരുന്നു. ആദ്യ രണ്ടുദിവസം കളിക്കാര്‍ക്ക് പുറത്ത് പോകാന്‍ പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചതിനാല്‍ കുടുംബവുമായി ഒത്തുചേരാനാണ് ഇന്ത്യന്‍ കളിക്കാര്‍ സമയം ചെലവഴിച്ചത്. ഭാര്യമാര്‍ക്കൊപ്പം ചുറ്റിയടിച്ചശേഷം കഴിഞ്ഞ ദിവസങ്ങളില്‍ ടീം കഠിനമായ പരിശീലനത്തിലായിരുന്നു.

പരിക്കിനെ തുടര്‍ന്ന് ശിഖര്‍ ധവാന്‍ നാട്ടിലേക്ക് മടങ്ങുകയും ഭുവനേശ്വര്‍ കുമാര്‍ വിശ്രമിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യ രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങുക. പരിശീലനത്തിനിടെ പരിക്കേറ്റ വിജയ് ശങ്കര്‍ കഴിഞ്ഞദിവസം നെറ്റ്‌സില്‍ പരിശീലനം വീണ്ടും ആരംഭിച്ചിരുന്നു. വിജയ് കളിക്കില്ലെങ്കില്‍ ഋഷഭ് പന്ത് ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങും. ഭുവനേശ്വറിന് പകരം മുഹമ്മദ് ഷമിയാണ് പന്തെറിയാനെത്തുക.
മഴയ്ക്കുശേഷം സതാംപ്ടണില്‍ രണ്ടുദിവസമായി വെയിലുദിച്ചത് ആശ്വാസകരമാണ്. അഫ്ഗാനെതിരെ ജയിക്കാമെന്നിരിക്കെ കളി മഴമൂലം നടക്കാതിരുന്നാല്‍ ഇന്ത്യയ്ക്ക് വിലപ്പെട്ട ഒരു പോയന്റ് നഷ്ടമാകും. നാല് മത്സരങ്ങളില്‍ നിന്നും 7 പോയന്റുള്ള ഇന്ത്യ ജയത്തോടെ സെമി ഫൈനലിലേക്ക് കൂടുതല്‍ അടുക്കും. അവധിയുടെ ആലസ്യത്തില്‍നിന്നും ഉണര്‍ന്ന് വീണ്ടും ലോകകപ്പില്‍ സജീവമാവുകയാകും ഇന്ത്യയുടെ ലക്ഷ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications