ടീമില്‍ അഴിച്ചുപണിയുമായി ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ; ഒരു താരത്തെ മാറ്റിയേക്കും
ലണ്ടന്‍: ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ആധികാരിക ജയം നേടാനായതും കളിക്കാരെല്ലാം മികച്ച പ്രകടനം നടത്തിയതും ടീമിന് പ്രതീക്ഷയേകുന്നു. ടീമിന്റെ തന്ത്രങ്ങളില്‍ മാറ്റം വരുത്തിയാകും ഇന്ത്യ ഓസ്‌ട്രേലയ്‌ക്കെതിരെ ഇറങ്ങുക.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ കളിച്ച ഒരു താരത്തെ ഓസ്‌ട്രേലിയയ്‌ക്കെതിരായ കളിയില്‍ നിന്നും മാറ്റിനിര്‍ത്തിയേക്കും. ഓവലിലെ ബൗണ്‍സുള്ള പിച്ചില്‍ കളിക്കാന്‍ അനുയോജ്യനായ മുഹമ്മദ് ഷമി ടീമിലെത്തുമ്പോള്‍ കുല്‍ദീപ് യാദവിനായിരിക്കും പുറത്തേക്കുള്ള വഴി തെളിയുക. ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിന് പകരം രവീന്ദ്ര ജഡേജ ടീമിലെത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

മുഹമ്മദ് ഷമി ഇടംപിടിക്കും
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ സഖ്യത്തിന് മികച്ച പിന്തുണ നല്‍കാന്‍ ഷമിക്ക് കഴിയും. ഓസ്‌ട്രേലിയയില്‍ ഇന്ത്യ പര്യടനം നടത്തിയപ്പോള്‍ മികവുകാട്ടിയ താരം കൂടിയാണ് ഷമി. വേഗതയേറിയ പിച്ചില്‍ ഷമിയുടെ സാന്നിധ്യം ഇന്ത്യന്‍ പേസിന് കരുത്തുപകരുമെന്നാണ് വിശ്വാസം. ഇവര്‍ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യവും എതിരാളികളെ ബുദ്ധിമുട്ടിക്കും.

കുല്‍ദീപ് യാദവ് പുറത്ത്
യുസ്‌വേന്ദ്ര ചാഹല്‍ ആദ്യ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. സ്പിന്‍ ബൗളിങ്ങിനെതിരെ ബലഹീനതയുള്ള ദക്ഷിണാഫ്രിക്കയല്ല ഓസ്‌ട്രേലിയ. കുല്‍ദീപ് യാദവിനെ നേരിടാന്‍ പ്രത്യേക പരിശീലനം നേടിയ ടീം കൂടിയാണ് അവര്‍. അതുകൊണ്ടുതന്നെ കുല്‍ദീപിന് പകരം മുഹമ്മദ് ഷമിക്കുതന്നെയാണ് ഇന്ത്യന്‍ ടീമില്‍ ഇടംകൊടുക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ സാധ്യതാ ടീം
ഇന്ത്യയുടെ സാധ്യതാ ടീം: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ. ശിഖര്‍ ധവാനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം. സന്നാഹമത്സരത്തില്‍ തിളങ്ങാതിരുന്ന ധവാന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും പരാജയപ്പെട്ടിരുന്നു. ഒരിക്കല്‍ക്കൂടി കുറഞ്ഞ സ്‌കോറില്‍ പുറത്തായാല്‍ ഓപ്പണിങ് സ്ഥാനത്തേക്ക് രാഹുലിനെ കളിപ്പിക്കാനുള്ള സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications