Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇതിഹാസമേ വിട', മില്‍ഖാ സിങ്ങിന് പ്രണാമം അര്‍പ്പിച്ച് ഇന്ത്യ

ചണ്ഡീഗഢ്: പ്രതിസന്ധികളെയും വെല്ലുവിളികളെയും മറികടന്ന് ട്രാക്കില്‍ വിസ്മയകുതിപ്പ് നടത്തിയ ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിങ് ഇനി ഓര്‍മകളില്‍ ജ്വലിച്ച് നില്‍ക്കും. ഇന്ത്യയെ അഭിമാന നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ മില്‍ഖാ സിങ്ങെന്ന ഇന്ത്യയുടെ പറക്കും സിങ്ങിന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയാണ് കായിക ലോകം. സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി ആളുകളാണ് അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചിരിക്കുന്നത്.

രാജ്യത്തിന് മഹാനായ കായിക താരത്തെ നഷ്ടമായെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം മില്‍ഖാ സിങ്ങിന് ആദരാഞ്ജലി നേര്‍ന്നത്. ഇന്ത്യക്കാരുടെ ഹൃദയത്തില്‍ നിര്‍ണ്ണായക സ്ഥാനം നേടിയ കായിക താരമായിരുന്നു മില്‍ഖയെന്നും അദ്ദേഹത്തിന്റെ പ്രചോദനാത്മക വ്യക്തിത്വം ദശലക്ഷകണക്കിന് ആളുകളെ ആകര്‍ഷിച്ചുവെന്നും മോദി തന്റെ ട്വിറ്റര്‍ അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി.

milkhasingh

'മില്‍ഖാ സിങ്ങിന്റെ വിയോഗം ഹൃദയഭേദകമാണെന്നും അദ്ദേഹം നേരിട്ട പ്രതിസന്ധികളുടെയും പോരാട്ടങ്ങളുടെയും കഥകളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ശക്തിയും തലമുറകളോളം ഇന്ത്യക്കാരെ പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ കുടുംബാങ്ങള്‍ക്കും അസംഖ്യം ആരാധകര്‍ക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു' എന്നാണ് ഇന്ത്യന്‍ രാഷ്ട്രപദി രാംനാഥ് കോവിന്ദ് ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തിയത്.

ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റിന്റെ നിര്യാണത്തില്‍ ഇന്ത്യയാകെ അനുശോചിക്കുന്നുവെന്നും അത്‌ലറ്റിക്‌സില്‍ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിയാണ് മില്‍ഖാ സിങ്ങെന്നും ഇന്ത്യയുടെ കായിക രംഗത്തെ ഏറ്റവും തിളക്കമുള്ള താരങ്ങളിലൊരാളായ രാഷ്ട്രം അദ്ദേഹത്തെ എപ്പോഴും ഓര്‍ക്കും. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കുടുംബത്തിനും ആരാധര്‍കര്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

ഇതിഹാസത്തിന്റെ വിയോഗ വാര്‍ത്ത ഏറെ ദുഖമുണ്ടാക്കുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞത്. 'നിങ്ങള്‍ മത്സരിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ കുട്ടികളായിരിക്കുമ്പോള്‍ ഞങ്ങള്‍ വേഗത്തില്‍ ഓടുമ്പോഴെല്ലാം മില്‍ഖാ സിങ്ങിനെപ്പോലെ ഓടി എന്നാണ് പറയുക. എന്നെ സംബന്ധിച്ച് എന്നും നിങ്ങള്‍ ഇതിഹാസമായിരിക്കും. സമാധാനത്തോടെ വിശ്രമിക്കൂ' എന്നാണ് ഇന്ത്യയുടെ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി ട്വിറ്ററില്‍ കുറിച്ചത്.

ബോക്‌സര്‍ റിതു ഫോഗട്ട്, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ബോളിവുഡ് താരം അക്ഷയ് കുമാര്‍, പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക് തുടങ്ങിയ സാമൂഹിക, സാംസ്‌കാരിക,രാഷ്ട്രീയ, കായിക മേഖലയിലുള്ള ഒട്ടുമിക്ക പ്രമുഖരും മില്‍ഖാ സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

Story first published: Saturday, June 19, 2021, 10:34 [IST]
Other articles published on Jun 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+