ഇന്ത്യ- പാക് ലോകകപ്പ് മല്‍സരം... പ്രതിഷേധം ശക്തം, കളി റദ്ദാക്കുമോ? ഐസിസിയുടെ പ്രതികരണം

ദുബായ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. കായിക മേഖയിലും പാകിസ്താനുമായി ഒരു ബന്ധവും വേണ്ടെന്ന അഭിപ്രായങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്നുണ്ട്. ഈ മല്‍സരത്തില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്ന ആവശ്യം ശക്തമാണ്.
പല മുന്‍ മുന്‍ താരങ്ങളും ഇത്തരമൊരു ആവശ്യമുന്നയിച്ചിരുന്നു. പാകിസ്താനെതിരേ കളിച്ചില്ലെങ്കിലും മറ്റു മല്‍സരങ്ങള്‍ ജയിച്ച് ലോകകിരീടം നേടാനുള്ള മിടുക്ക് ഇന്ത്യക്കുണ്ടെന്നാണ് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാട്ടിയത്. മല്‍സരം അനിശ്ചിതത്വത്തില്‍ നില്‍ക്കവെ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍.

മല്‍സരം മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും
പുതിയ സംഭവ വികാസങ്ങളുടെ പേരില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരം റദ്ദാക്കില്ലെന്നും മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും ഐസിസി മേധാവി ഡേവ് റിച്ചാര്‍ഡ്‌സന്‍ അറിയിച്ചു. നിലവിലെ മല്‍സരക്രമത്തില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ലന്നും അദ്ദേഹം വ്യക്തമാക്കി.
ഐസിസിയിലെ അംഗങ്ങള്‍ക്കൊപ്പം നിലവിലെ സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്കുചേരുകയാണെന്നും റിച്ചാര്‍ഡ്‌സന്‍ പറഞ്ഞു. 40 സൈനികരാണ് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ക്രിക്കറ്റ് ഒത്തൊരുമയുടെ ഗെയിം
ക്രിക്കറ്റ് മറ്റു ഗെയിമുകളില്‍ നിന്നും വ്യത്യസ്തമാണ്. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള, വ്യത്യസ്തമായ സംസ്‌കാരമുള്ള ആളുകളെ ഒരുമിച്ച് ഒത്തൊരുമയോടെ കൊണ്ടുപോവാനുള്ള കഴിവ് ക്രിക്കറ്റിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും റിച്ചാര്‍ഡ്‌സ്ന്‍ പറഞ്ഞു.
ലോകകപ്പിന്റെ മല്‍സരക്രമം നേരത്തേ പ്രഖ്യാപിച്ചതാണ്. അതില്‍ ഇനി മാറ്റം വരുത്താന്‍ കഴിയില്ല. എല്ലാ മല്‍സരങ്ങളും നേരത്തേ തീരുമാനിച്ച അതേ പ്രകാരം തന്നെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

മല്‍സരം മാറ്റുക അസാധ്യമെന്ന് ബിസിസിഐയും
ലോകകപ്പില്‍ പാകിസ്താനെതിരേ കളിക്കില്ലെന്ന് തീരുമാനിക്കാന്‍ കഴിയില്ലെന്ന നിലപാട് തന്നെയാണ് ബിസിസിഐക്കുമുള്ളത്. ഹര്‍ഭജന്‍ അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. എന്നാല്‍ പ്രാഥമിക റൗണ്ട് മല്‍സരം അവിടെ നില്‍ക്കട്ടെ. സെമി ഫൈനലിലോ ഫൈനലിലോ പാകിസ്താന്‍ എതിരാളികളായി വന്നാല്‍ എന്തു ചെയ്യും? അപ്പോള്‍ കളിക്കാതെ പിന്‍മാറാന്‍ ഇന്ത്യക്കു കഴിയുമോയെന്നും ബിസിസിഐ ഒഫീഷ്യല്‍ ചോദിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications