വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്വിറ്ററിലും ഹിറ്റായി ഇന്ത്യ-പാക് പോരാട്ടം; താരങ്ങളില്‍ സൂപ്പര്‍ കോലി തന്നെ

ന്യൂഡല്‍ഹി: ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പിലെ മത്സരങ്ങളില്‍ ട്വിറ്റര്‍ ലോകം ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം. 290 കോടിയാളുകളാണ് ഇന്ത്യ-പാക് മത്സരം സംബന്ധിച്ച് ട്വീറ്റ് ചെയ്തതെന്ന് ട്വിറ്റര്‍ ഇന്ത്യ വെളിപ്പെടുത്തി.

virat

#ടീംഇന്ത്യ, #വീഹാവ് വീവില്‍ തുടങ്ങിയ ഹാഷ് ടാഗുകളിലായിരുന്നു ട്വീറ്റുകള്‍. ഇതില്‍ തന്നെ ഇന്ത്യന്‍ താരങ്ങളെക്കുറിച്ചായിരുന്നു ട്വീറ്റുകളിലേറെയും പരാമര്‍ശിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഏറ്റവും കൂടുതല്‍ ട്വീറ്റുകളില്‍ ഉള്‍പ്പെട്ട താരം. ഇന്ത്യയുടെ വിജയ് ശങ്കര്‍ ലോകകപ്പിലെ തന്റെ ആദ്യ പന്തില്‍ വിക്കറ്റ് നേടിയ നിമിഷമാണ് ട്വിറ്ററാറ്റികള്‍ ഏറ്റവുമധികം ആഘോഷിച്ചത്.

കരിയറിലെ 24-ാമത്തെ ഈ ലോകകപ്പിലെ രണ്ടാമത്തെയും സെഞ്ച്വറി സ്വന്തമാക്കിയ രോഹിത് ശര്‍മയ്ക്കാണ് കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനം. പാകിസ്താന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹ്മദ്, ഓള്‍റൗണ്ടര്‍ ഷോയ്ബ് മാലിക്, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ് ധോണി എന്നിവരാണ് തൊട്ടുപിന്നില്‍.

പാക് ദുരന്തത്തിനുകാരണം ഇന്‍സി? എന്തിന് ഇംഗ്ലണ്ടില്‍ ചുറ്റിക്കളിക്കുന്നു!! തുറന്നടിച്ച് മുന്‍ നായകന്‍ പാക് ദുരന്തത്തിനുകാരണം ഇന്‍സി? എന്തിന് ഇംഗ്ലണ്ടില്‍ ചുറ്റിക്കളിക്കുന്നു!! തുറന്നടിച്ച് മുന്‍ നായകന്‍

ട്വിറ്ററില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട നിമിഷങ്ങളില്‍ രണ്ടാം സ്ഥാനം രോഹിത് ശര്‍മയുടെ 114 റണ്‍സെന്ന ഉജ്വല ഇന്നിങ്‌സാണ്. ഇന്നിങ്‌സിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ ബാറ്റിങ് മഴ തടസ്സപ്പെടുത്തിയതാണ് ട്വിറ്ററില്‍ ചര്‍ച്ചയായ മറ്റൊരു സംഭവം. ലോകകപ്പിലെ തന്റെ രണ്ടാം സെഞ്ച്വറി ആഘോഷിച്ചുകൊണ്ടുള്ള രോഹിത് ശര്‍മയുടെ ട്വീറ്റാണ് ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ടത്. ഇന്ത്യയുടെ വിജയത്തെക്കുറിച്ചുള്ള കോലിയുടെ ട്വീറ്റാണ് രണ്ടാം സ്ഥാനത്ത്.

ഞായറാഴ്ച ഇന്ത്യ പാകിസ്താനെ 89 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ഇതോടെ ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഏഴുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കായി.

Story first published: Wednesday, June 19, 2019, 16:11 [IST]
Other articles published on Jun 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X