Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോദിക്ക് അധികാരം ഉള്ളിടത്തോളം ഇന്ത്യ-പാകിസ്താന്‍ പരമ്പര നടക്കില്ല: ഷാഹിദ് അഫ്രീദി

കറാച്ചി: നരേന്ദ്ര മോദി ഇന്ത്യയില്‍ അധികാരത്തില്‍ ഇരിക്കുന്നിടത്തോളം കാലം ഇന്ത്യ പാകിസ്താന്‍ പരമ്പര നടക്കില്ലെന്ന് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി . ക്രിക്കറ്റ് പാകിസ്താന്‍ ഡോട്ട് കോം വെബ്‌സൈറ്റിലെ ഇന്‍സൈഡ് ഔട്ട് പരിപാടിയില്‍ പങ്കെടുക്കവെയാണ് അഫ്രീദി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. മോദിക്ക് അധികാരമുള്ളിടത്തോടെ ഉഭയകക്ഷി സമ്മതത്തോടെ പരമ്പര നടക്കുമെന്ന് ഞാന്‍ കരുതുന്നില്ല. മോദിയുടെ ചിന്തകള്‍ എത്തരത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇരു രാജ്യങ്ങളിലെയും ആളുകള്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ഒരു വ്യക്തി കാരണമാണ് ഇരു രാജ്യങ്ങളുടെയും ബന്ധം വഷളായത്. എന്താണ് മോദി ഉദ്ദേശിക്കുന്നതെന്ന് സത്യത്തില്‍ മനസിലാകുന്നില്ല- അഫ്രീദി പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ (ഐപിഎല്‍) അഫ്രീദി പ്രശംസിച്ചു.ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഐപിഎല്‍ വളരെയധികം സഹായിച്ചു. അതുപോലെ പിഎസ്എല്‍ പാകിസ്താന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കും സഹായകരമാകുമെന്നാണ് കരുതുന്നത്. പാകിസ്താനിലേക്ക് ക്രിക്കറ്റിനെ തിരികയെത്തിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശും ശ്രീലങ്കയും പാകിസ്താന്‍ പര്യടനം നടത്തിയതിനെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. ഭാവിയില്‍ ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളും പാകിസ്താന്‍ പര്യടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shahidafridi

2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിന് നേരെ ലാഹോര്‍ സ്‌റ്റേഡിയത്തിനടുത്ത് വെച്ച് ഭീകരാക്രമണം ഉണ്ടായ ശേഷമാണ് ടീമുകള്‍ പാകിസ്താനിലേക്ക് പര്യടനം നടത്താതെയായത്. പിന്നീട് ദുബൈ ഹോം ഗ്രൗണ്ടാക്കിയാണ് പാകിസ്താന്‍ ടൂര്‍ണമെന്റ് കളിച്ചത്. 2007ലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ടെസ്റ്റ് കളിച്ചത്. 2012-13 ലാണ് അവസാനമായി ഏകദിന പരമ്പര കളിച്ചത്.

Story first published: Tuesday, February 25, 2020, 9:03 [IST]
Other articles published on Feb 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+