വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം അടച്ചില്ല; 2021ലെ ലോക പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ആതിഥേയത്വം ഇന്ത്യക്ക് നഷ്ടപ്പെട്ടു

ന്യൂഡല്‍ഹി: 2021ല്‍ നടക്കാനിരിക്കുന്ന ലോക പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമായി. ആതിഥേയത്വം വഹിക്കുന്നതിനാവശ്യമായ തുക ദേശീയ ബോക്‌സിങ് ഫെഡറേഷന്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമായത്. ആദ്യമായി ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് ലഭിച്ചതെങ്കിലും പണം അടയ്ക്കാത്തതിനാല്‍ അത് നഷ്ടപ്പെടുകയായിരുന്നു. 2017ല്‍ തന്നെ ആതിഥേയ്ത്വത്തിനുള്ള കരാറില്‍ ഇന്ത്യ ഒപ്പിട്ടിരുന്നെങ്കിലും പണം അടയ്ക്കാതെ ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷന്‍ പിന്മാറുകയായിരുന്നു.

ഇന്ത്യ പിന്മാറിയതോടെ സെര്‍ബിയയാവും ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുക. സെര്‍ബിയയിലെ ബെല്‍ഡ്രേിലാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷന്‍ അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന് ആതിഥേയത്വം വഹിക്കുന്നതിനുള്ള പണം അടയ്ക്കാത്തതിനാല്‍ ആതിഥേയത്വം സെര്‍ബിയക്ക് നല്‍കുകയാണ്. കരാറില്‍ നിന്ന് പിന്മാറുന്നതിന്റെ പിഴയായി 500 യുഎസ് ഡോളര്‍ ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേന്‍ അടയ്ക്കണം.

എബിഡിയുടെ മടങ്ങിവരവ് മാസ്സാവും... വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക്! വെളിപ്പെടുത്തി സൂപ്പര്‍ താരംഎബിഡിയുടെ മടങ്ങിവരവ് മാസ്സാവും... വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക്! വെളിപ്പെടുത്തി സൂപ്പര്‍ താരം

boxing

സെര്‍ബിയയില്‍ ചാമ്പ്യന്‍ഷിപ്പ് മികച്ച രീതിയില്‍ നടത്താന്‍ സാധിക്കും. മികച്ച സംവിധാനങ്ങളാണ് അവിടെയുള്ളത്. മികച്ച പരിശീലകരും താരങ്ങളുമുള്ള സെര്‍ബിയയില്‍ ബോക്‌സിങ്ങിന് മികച്ച ആരാധക പിന്തുണയുമുണ്ടെന്ന് അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന്‍ പ്രസിഡന്റ് മുഹമ്മദ് അഭിപ്രായപ്പെട്ടു. അതേ സമയം എന്തുകൊണ്ടാണ് ഇന്ത്യ കരാറില്‍ നിന്ന് പിന്മാറിയതെന്ന് വ്യക്തമല്ല. ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

കൊറോണ വൈറസ് വ്യാപനം ഇന്ത്യയിലും ശക്തമായിരിക്കുന്ന സാഹചര്യത്തിലുണ്ടായ സാമ്പത്തിക ഞെരുക്കമാവും ഇന്ത്യയുടെ പിന്മാറ്റത്തിന് കാരണം. എന്നാല്‍ 2017ല്‍ കരാറൊപ്പിട്ടിട്ടും ഇതുവരെ പണം അടയ്ക്കാത്തത് ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷന് നാണക്കേടായിരിക്കുകയാണ്. ഇന്ത്യയിലെ ബോക്‌സിങ് ആരാധകര്‍ക്ക് ലഭിച്ച മികച്ചൊരു അവസരമാണ് നഷ്ടമായിരിക്കുന്നത്. കൊറോണ വ്യാപനം തുടരുന്നതിനാല്‍ താല്‍ക്കാലികമായി എല്ലാ കായിക മത്സരങ്ങളും ഇന്ത്യ നിര്‍ത്തിവെച്ചിരിക്കുകയാണ്.

വിദേശ താരങ്ങള്‍ക്ക് വിലക്കുള്‍പ്പെടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും വിലക്കുണ്ട്. ഇത്തവണ ഐപിഎല്ലും മുടങ്ങി. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊറോണയെത്തുടര്‍ന്നാണ് മാറ്റിവെച്ചത്. മാറ്റങ്ങളോടെ ടൂര്‍ണമെന്റ് നടത്താന്‍ ബിസിസി ഐ ശ്രമിച്ചിരുന്നെങ്കിലും ഒന്നും ഫലവത്തായില്ല. കൊറോണയുടെ പ്രശ്‌നങ്ങള്‍ ഒതുങ്ങാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഐപിഎല്‍ ഉപേക്ഷിച്ചേക്കും.ആറ് മാസത്തിനുള്ളില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പും അനിശ്ചിതത്വത്തിലാണ്.

കൊറോണയെത്തുടര്‍ന്ന് ഇതിനോടകം രണ്ട് ലക്ഷത്തിലധികം ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. നിരവധി ആളുകള്‍ ഇപ്പോഴും നിരീക്ഷണത്തിലുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലാണ് കൂടുതലായും കൊറോണ വ്യാപനം ഉണ്ടായത്. അമേരിക്ക, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ കടുത്ത ജാഗ്രതയിലാണ് മുന്നോട്ട് പോകുന്നത്.

Story first published: Wednesday, April 29, 2020, 17:34 [IST]
Other articles published on Apr 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X