വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ നാലാം നമ്പര്‍ പരീക്ഷണം പാളി; ലോകകപ്പ് സെമി പ്രവേശനം എളുപ്പമാകില്ല

ഇന്ത്യയുടെ ലോകകപ്പ് സെമി പ്രവേശനം അത്ര എളുപ്പമാകില്ല

ലണ്ടന്‍: ലോകകപ്പിന്‍ വമ്പന്‍ പ്രതീക്ഷകളുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യയ്ക്ക് സന്നാഹമത്സരത്തിലെ തോല്‍വി ആശങ്കയ്ക്കിടയാക്കും. തോല്‍വി എന്നതിനേക്കാള്‍ ഇന്ത്യ നടത്തിയ പരീക്ഷണം പാളിയതാണ് ടീം മാനേജ്‌മെന്റിന് തലവേദനയാകുന്നത്. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ന്യൂസിലന്‍ഡിനെതിരെ തീര്‍ത്തും പരാജയമായത് വരാനിരിക്കുന്ന മത്സരങ്ങള്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ്.

ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍; ഒന്നാമന്‍ കിവീസ് ഓപ്പണര്‍,ദാദയും പട്ടികയില്‍ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍; ഒന്നാമന്‍ കിവീസ് ഓപ്പണര്‍,ദാദയും പട്ടികയില്‍

നേരത്തെ ന്യൂസിലന്‍ഡില്‍ നടന്ന ഏകദിന പരമ്പരയില്‍ സമാനമായ രീതിയില്‍ ഇന്ത്യന്‍ ടീം ഒന്നിലധികം തവണ തകര്‍ന്നടിഞ്ഞിരുന്നു. സ്വിങ് ബൗളിങ്ങിനെ നേരിടാനുള്ള ഇന്ത്യ ബാറ്റ്‌സ്മാന്മാരുടെ ദൗര്‍ബല്യം ഒരിക്കല്‍ക്കൂടി തുറന്നുകാട്ടുന്നതായി ന്യൂസിലന്‍ഡിനെതിരായ സന്നാഹമത്സരം. ഇംഗ്ലണ്ടിലെ സാഹചര്യത്തിനൊത്ത് ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കനത്ത തോല്‍വിയായിരിക്കും ഇന്ത്യയെ ലോകകപ്പില്‍ കാത്തിരിക്കുന്നത്.

നാലാം നമ്പറിന്റെ പ്രാധാന്യം

നാലാം നമ്പറിന്റെ പ്രാധാന്യം

നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്തുകൊണ്ട് ഇംഗ്ലണ്ടില്‍ പ്രാധാന്യമര്‍ഹിക്കുന്നെന്ന് സന്നാഹമത്സരം തെളിയിക്കുന്നു. ആദ്യ 15 ഓവറിനുള്ളില്‍ രണ്ടോ അതിലധികമോ വിക്കറ്റുകള്‍ വീണാല്‍ ഇന്നിങ്‌സ് കെട്ടിപ്പടുക്കേണ്ട ഉത്തരവാദിത്വം നാലാം നമ്പര്‍ ബാറ്റ്മാനായിരിക്കും. വിജയ് ശങ്കറോ കെഎല്‍ രാഹുലോ ആയിരിക്കും ലോകകപ്പില്‍ നാലാം നമ്പറില്‍ കളിക്കുകയെന്ന് ഉറപ്പായിരുന്നു.

കെഎല്‍ രാഹുല്‍ വീണ്ടും പരാജയമായി

കെഎല്‍ രാഹുല്‍ വീണ്ടും പരാജയമായി

സന്നാഹമത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയത് കെഎല്‍ രാഹുല്‍ ആയിരുന്നു. ഓപ്പണര്‍മാരെ നഷ്ടപ്പെട്ട് സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല രാഹുലിനും വിരാട് കോലിക്കുമായിരുന്നു. എന്നാല്‍ 6 റണ്‍സ് മാത്രമെടുത്ത് രാഹുല്‍ പുറത്തായി. പിന്നാലെ വിരാട് കോലിയും പുറത്തായതോടെ ഇന്ത്യന്‍ വാലറ്റം കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുകയും കുറഞ്ഞ സ്‌കോറില്‍ പുറത്താവുകയും ചെയ്യുകയായിരുന്നു.

രാഹുലിന്റെ ഫോം

രാഹുലിന്റെ ഫോം

ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരമാണ് കെ എല്‍ രാഹുല്‍. ഫോം തുടരുമെന്നാണ് ഇന്ത്യന്‍ ക്യാമ്പിന്റെ പ്രതീക്ഷ. 300 റണ്‍സെങ്കിലും എടുക്കാവുന്ന പിച്ചില്‍ തുടക്കത്തില്‍ ബാറ്റിങ് ദുഷ്‌കരമാകും. വിക്കറ്റ് സൂക്ഷിച്ച് പിന്നീട് വേഗം കൂട്ടിയുള്ള കളിയാണ് ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പൊതുവെ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ആദ്യ ഓവറുകളിലെ വിക്കറ്റുകള്‍ മത്സരഫലം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

ലോകകപ്പ് ഇന്ത്യയ്ക്ക് കഠിനമാകും

ലോകകപ്പ് ഇന്ത്യയ്ക്ക് കഠിനമാകും

സാഹചര്യമറിഞ്ഞ് ബാറ്റ് വീശാനായില്ലെങ്കില്‍ ലോകകപ്പില്‍ ഇന്ത്യ സെമിഫൈനല്‍പോലും കാണാതെ തിരിച്ചുവരേണ്ടിവന്നേക്കാം. ഐപിഎല്ലിലെ മത്സരക്രമം ഇന്ത്യന്‍ കളിക്കാരെ ക്ഷീണിതരാക്കിയിട്ടുണ്ടാകുമെന്ന വിലയിരുത്തലുകളുമുണ്ട്. ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ശേഷിക്കുന്ന സന്നാഹ മത്സരത്തിലെങ്കിലും ടീം ഉത്തരവാദിത്വത്തോടെ കളിക്കുമെന്നാണ് പ്രതീക്ഷ. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ബംഗ്ലാദേശിനെതിരെ ജയം അനിവാര്യമാണ്.

ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം

ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം

ന്യൂസിലന്‍ഡിനെതിരായ ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിനാണ് തോറ്റത്. 39.2 ഓവറില്‍ 179 റണ്‍സിന് ഇന്ത്യ പുറത്തായപ്പോള്‍ 37.1 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും (67) റോസ് ടെയ്ലറും (71) ചേര്‍ന്ന് മികച്ച ഇന്നിങ്സിലൂടെ കിവീസിനെ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ (54), ഹര്‍ദിക് പാണ്ഡ്യ (30) എന്നിവരാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്.

Story first published: Sunday, May 26, 2019, 10:47 [IST]
Other articles published on May 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X