Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യ കളിക്കണോ? അക്തറിന്റെ അഭിപ്രായം ഇങ്ങനെ...

കറാച്ചി: പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് മല്‍സരം അനിശ്ചിതത്വത്തില്‍ നില്‍ക്കവെ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ പാക് സ്പീഡ് സ്റ്റാര്‍ ശുഐബ് അക്തര്‍. ഇതാദ്യമായാണ് ഒരു പാക് ക്രിക്കറ്റ് താരം ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. പാകിസ്താനെതിരായ കളിയില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്നാണ് മുന്‍ താരങ്ങളായ സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിങ് എന്നിവരടക്കം ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ പാകിസ്താനെതിരേ കളിക്കണമെന്നും മല്‍സരത്തില്‍ ജയിച്ചാണ് പകരം ചോദിക്കേണ്ടതെന്നുമാണ് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.

1

നിലവിലെ സാഹചര്യത്തിന്റെ പേരില്‍ ലോകകപ്പില്‍ പാകിസ്താനെതിരായ കളിയില്‍ നിന്നും പിന്‍മാറാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്ന് അക്തര്‍ ചൂണ്ടിക്കാട്ടി. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സൈനികല്‍ കൊല ചെയ്യപ്പടതില്‍ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയം പാടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇതില്‍ നിന്നു മാറി ചിന്തിക്കേണ്ടിവരും. കായികം മാറ്റി നിര്‍ത്തി രാജ്യത്തിന്റെ കാര്യത്തിലേക്കു വരുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കും. അവിടെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കാണ് വില. രണ്ടാമതൊന്ന് ഇവിടെ ആലോചിക്കേണ്ടതില്ല. ഇന്ത്യക്കു പാകിസ്താനെതിരായ കളിയില്‍ നിന്നും വേണമെങ്കില്‍ പിന്‍മാറാം. അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. കാരണം, അവരുടെ രാജ്യമാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ തീരുമാനമെടുക്കാനും അവര്‍ക്കാണ് അവകാശമുണ്ടെന്നു അക്തര്‍ വിശദമാക്കി.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരങ്ങളില്‍ നിന്നും ലഭിക്കുന്ന വലിയ വരുമാനം കണക്കിലെടുത്ത് ഇരുടീമുകളും തമ്മില്‍ പരമ്പര നടക്കണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നതെന്ന് അക്തര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഇതിനു താല്‍പ്പര്യമില്ല. അവര്‍ നോ പറഞ്ഞതിനാലാണ് ഇന്ത്യ- പാക് പരമ്പര വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Friday, February 22, 2019, 14:39 [IST]
Other articles published on Feb 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+