ടി20 റാങ്കിങ്ങില്‍ ഇന്ത്യ കുത്തനെ താഴോട്ട്; മോശം പ്രകടനം തിരിച്ചടിയായി
ദുബായ്: ടി20 ക്രിക്കറ്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഐസിസി റാങ്കിങ്ങില്‍ ഇന്ത്യ കുത്തനെ താഴോട്ട്. സമീപകാലത്തെ മോശം പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ മൂന്ന് സ്ഥാനങ്ങള്‍ കീഴോട്ടിറങ്ങി അഞ്ചാം സ്ഥാനത്തെത്തി. അതേസമയം, പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ഇത്തവണ 80 രാജ്യങ്ങളുടെ പട്ടികയാണ് ഐസിസി പുറത്തുവിട്ടതെന്ന പ്രത്യേകതയുണ്ട്.
പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ സൗത്ത് ആഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനത്തുമുണ്ട്. മൂന്ന് പോയന്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴ്, എട്ട് സ്ഥാനങ്ങളിലെത്തി. വെസ്റ്റിന്‍ഡീസ് ഒന്‍പതാം സ്ഥാനത്തേക്ക് വീണു.

മറ്റു രാജ്യങ്ങളിലേക്കും ക്രിക്കറ്റ് വളര്‍ത്താനുള്ള ഭാഗമായാണ് ഐസിസി റാങ്കിങ്ങിലേക്ക് ഉള്‍പ്പെടുത്തിയത്. എല്ലാ ടീമുകള്‍ക്കും വര്‍ഷം നിശ്ചിത മത്സരങ്ങള്‍ നിര്‍ബന്ധമാക്കുമെന്നതിനാല്‍ ടി20 റാങ്കിങ്ങിലും പ്രകടനമായ മാറ്റങ്ങള്‍ കണ്ടേക്കും. 2020ല്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലും കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്താനാണ് ഐസിസി തീരുമാനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications