ലോകകപ്പോടെ ഇന്ത്യയുടെ ടീം സ്റ്റാഫില്‍ അഴിച്ചുപണി; രണ്ടുപേര്‍ പുറത്ത്
ദില്ലി: ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടീം സ്റ്റാഫില്‍ അഴിച്ചുപണി. കണ്ടീഷനിങ് കോച്ച് ശങ്കര്‍ ബസു, ഫിസിയോ ഫിസിയോ പാട്രിക് ഫര്‍ഹാര്‍ത് എന്നിവരുടെ സേവനം ബിസിസിസിഐ അവസാനിപ്പിക്കും. ലോകകപ്പിന് ശേഷം പുതിയ കരാര്‍ ആണ് ടീം സ്റ്റാഫുമാര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. എന്നാല്‍ ശങ്കര്‍ ബസുവും ഫര്‍ഹാര്‍തും വാഗ്ദാനം നിരസിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ടീമിന്റെ ഭാഗമായി തുടരാന്‍ താത്പര്യമില്ലെന്നും ഇടവേള വേണമെന്നുമാണ് ബസു അറിയിച്ചിട്ടുള്ളത്. ഇരുവരുടെയും പകരക്കാരെ ഉടന്‍ പ്രഖ്യാപിക്കും. ഇന്ത്യന്‍ ടീമില്‍ യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കിയത് ബസുവാണ്. ഇത് കളിക്കാരുടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ ഏറെ സഹായിച്ചു. അതേസമയം, യോ യോ ടെസ്റ്റില്‍ വിജയിക്കാത്തവരെ മാറ്റി നിര്‍ത്തിയത് നേരത്തെ വിവാദവുമായിരുന്നു.
ബസു ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ ശാരീരിക മികവില്‍ ഏറെ പങ്കുവഹിച്ചയാളാണെന്ന് ക്യാപ്റ്റന്‍ വിരാട് കോലി നേരത്തെ പറഞ്ഞിരുന്നു. ബസുവിന്റെ സാന്നിധ്യമാണ് തന്റെ ശാരീരിക മികവിന് കാരണമെന്നും കോലി ചൂണ്ടിക്കാട്ടി. കളിക്കാരുടെ ഭക്ഷണക്രമം, ശാരീരികക്ഷമതക്കായുള്ള പുതിയ പരിശീലന രീതികള്‍ തുടങ്ങിയവയൊക്കെ ബസു അവതരിപ്പിച്ചതാണ്. ലോകകപ്പിന് പിന്നാലെ ഇന്ത്യ വെസ്റ്റിന്‍ഡീസിലേക്ക് പര്യടനം നടത്തുമ്പോള്‍ സോഹും ദേശായി ആയിരിക്കും ബസുവിന് പകരം താത്കാലികമായി ചുമതലയേല്‍ക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications