Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസ് പര്യടനം; കോലി ക്യാപ്റ്റന്‍, കാര്‍ത്തിക് പുറത്ത്; ചഹാറും ശ്രേയസ്സും ടീമില്‍

മുംബൈ: വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ സെലക്ഷന്‍ കമ്മറ്റി പ്രഖ്യാപിച്ചു. ഏകദിന, ടി20, ടെസ്റ്റ് പരമ്പരയ്ക്കായുള്ള മൂന്ന് ടീമുകളെയാണ് പ്രഖ്യാപിച്ചത്. വിരാട് കോലി മൂന്ന് ഫോര്‍മാറ്റിലും ടീമിനെ നയിക്കും. പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ ജസ്പ്രീത് ബുംറയ്ക്കും ഹാര്‍ദിക് പാണ്ഡ്യയ്ക്കും വിശ്രമം നല്‍കിയപ്പോള്‍ അവധി ആവശ്യപ്പെട്ട എംഎസ് ധോണിയേയും പരിഗണിച്ചില്ല.

ലോകകപ്പിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദിനേഷ് കാര്‍ത്തിക്കിനും ടീമില്‍ ഇടം കിട്ടിയില്ല. അതേസമയം, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡ്യെ, വാഷിങ്ടണ്‍ സുന്ദര്‍, നവദീപ് സൈനി എന്നിവര്‍ക്കൊപ്പം രാഹുല്‍ ചഹാറും ടീമിലെത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിക്കുന്ന രാഹുലിന് ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. ഓഗസ്ത് 3നാണ് ഇന്ത്യയുടെ പരമ്പര ആരംഭിക്കുന്നത്. മൂന്നുവീതം ഏകദിന, ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര.

ടെസ്റ്റ് ടീം

ടെസ്റ്റ് ടീം

വിരാട് കോലി(ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്

ഏകദിന ടീം

ഏകദിന ടീം

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ(വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവദീപ് സൈനി.

ടി20 ടീം

ടി20 ടീം

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ(വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡെ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, നവദീപ് സൈനി.

Story first published: Sunday, July 21, 2019, 15:45 [IST]
Other articles published on Jul 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+