Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ കുഴപ്പത്തിലാക്കിയത് രവിശാസ്ത്രി; ഇന്ത്യന്‍ കോച്ച് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരംപറയുമോ?

ഇന്ത്യയെ കുഴപ്പത്തിലാക്കിയത് രവി ശാസ്ത്രി | Oneindia Malayalam

ലണ്ടന്‍: ലോകകപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീം നാട്ടിലേക്ക് മടങ്ങുകയാണ്. ഇനി തോല്‍വിയുടെ കാരങ്ങള്‍ കണ്ടെത്തലും അവ പരിഹരിക്കലുമാകും ബിസിസിഐയുടേയും ടീം മാനേജ്‌മെന്റിന്റേയും പ്രധാന ചുമതല. തോല്‍വിക്ക് പല കാരങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും മധ്യനിരയിലെ ചോര്‍ച്ചയാണ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ലോക ക്രിക്കറ്റില്‍ ഇന്ത്യന്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ബാറ്റിങ് പ്രകടനത്തോടൊപ്പം ജസ്പ്രീത് ബുംറയും കൈക്കുഴ ബൗളര്‍മാരും ഇന്ത്യന്‍ ടീമിനെ വിജയവഴിയിലേക്ക് നയിച്ചു. എന്നാല്‍, മധ്യനിരയുടെ ദൗര്‍ബല്യത്തിന് ഒരു പരിഹാരവും ഇത്രയും വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടില്ലെന്നതാണ് സത്യം.


മധ്യനിരയിലെ ചോര്‍ച്ച

മധ്യനിരയിലെ ചോര്‍ച്ച

പരിശീലകന്‍ രവി ശാസ്ത്രിയാണ് മധ്യനിരയുടെ പ്രശ്‌നം പരിഹരിക്കേണ്ടത് എന്നതിനാല്‍ തന്നെ ലോകകപ്പിലെ തോല്‍വിക്ക് ആദ്യ പ്രതി ഇന്ത്യന്‍ കോച്ച് തന്നെയാണ്. മധ്യനിര ശക്തിപ്പെടുത്താന്‍ ഏറെ സമയമുണ്ടായിരുന്നെങ്കിലും ശാസ്ത്രിക്ക് അതിന് കഴിഞ്ഞില്ല. ഇക്കാലയളവില്‍ ഒട്ടേറെ ബാറ്റ്‌സ്മാന്മാര്‍ ഈ റോളില്‍ കളിക്കാനെത്തി. ഒടുവില്‍ തീര്‍ത്തും ശരാശരിക്കാരനായ വിജയ് ശങ്കറിനെ വെച്ചാണ് ഇന്ത്യന്‍ ഇംഗ്ലണ്ടിലെത്തിയത്.

മികച്ച കളിക്കാരനെ കണ്ടെത്താനായില്ല

മികച്ച കളിക്കാരനെ കണ്ടെത്താനായില്ല

യുവരാജ് സിങ്ങും, സുരേഷ് റെയ്‌നയും ഇന്ത്യന്‍ മധ്യനിരയില്‍ കാഴ്ചവെച്ച പ്രകടനത്തോളമെത്താന്‍ പിന്നീടാര്‍ക്കും കഴിഞ്ഞിട്ടില്ല. അജിങ്ക്യ രഹാനെ ഇംഗ്ലണ്ടിലേക്ക് നല്ലൊരു ഓപ്ഷന്‍ ആയിരുന്നെങ്കിലും ടീം മാനേജ്‌മെന്റ് പരിഗണിച്ചതുമില്ല. മനീഷ് പാണ്ഡെ, അമ്പാട്ടി റായിഡു, ശ്രേയസ് അയ്യര്‍ എന്നിങ്ങനെ മധ്യനിരയ്ക്ക് ശക്തിപകരാന്‍ ഒന്നോ രണ്ടോ കളിക്കാരെ കണ്ടെത്താനും പരിശീലകനെന്ന നിലയില്‍ ശാസ്ത്രിക്ക് കഴിഞ്ഞില്ല.

രവിശാസ്ത്രിയോടുള്ള ചോദ്യങ്ങള്‍

രവിശാസ്ത്രിയോടുള്ള ചോദ്യങ്ങള്‍

മധ്യനിരയ്ക്കുവേണ്ടി രവിശാസ്ത്രി എന്താണ് ഇത്രയും കാലം ചെയ്തത്? ധോണിയുടെ ബാറ്റിങ് ഓര്‍ഡര്‍ തീരുമാനിക്കുന്നതില്‍ ശാസ്ത്രിയുടെ റോള്‍ എന്തായിരുന്നു? സ്വിങ് സാഹചര്യത്തില്‍ ബാറ്റ് ചെയ്യേണ്ടിവരുമ്പോള്‍ ശാസ്ത്രിയുടെ പദ്ധതി എന്തായിരുന്നു? തുടങ്ങി ലോകകപ്പ് കഴിയുമ്പോള്‍ ശാസ്ത്രി ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്ന് ഉറപ്പാണ്. ലോകകപ്പിലെ തോല്‍വിയോടെ പരിശീലകന്റെ കാലാവധിയും നീട്ടിക്കൊടുക്കില്ലെന്നാണ് സൂചന.

Story first published: Thursday, July 11, 2019, 15:12 [IST]
Other articles published on Jul 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+