വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോലിയെ ഇങ്ങനെ ക്രൂശിക്കരുത്; ഇന്ത്യക്ക് പുതിയ നായകന്‍ വേണമെന്ന് യുവരാജ്

ന്യൂഡല്‍ഹി: പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ പുതിയ നായകനെ നിയമിക്കണമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ്.വിരാട് കോലിയുടെ അമിത ജോലിഭാരം കുറയ്ക്കാന്‍ ഇന്ത്യക്ക് പുതിയ നായകന്‍ അത്യാവശ്യമാണെന്നും യുവരാജ് അഭിപ്രായപ്പെട്ടു.ആജ്തക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് യുവരാജിന്റെ അഭിപ്രായപ്രകടനം.

നേരത്തെയൊക്കെ രണ്ട് ഫോര്‍മാറ്റ് മാത്രമായിരുന്നു ഒരു നായകന് മുന്നിലുണ്ടായിരുന്നത്.എന്നാല്‍ ട്വന്റി20യുടെ വരവോടെ മൂന്ന് ഫോര്‍മാറ്റുകളായി. ടെസ്റ്റും ഏകദിനവും ട്വന്റി20യും വ്യത്യസ്ത ശൈലിയാണ്..അതിനാല്‍ നയിക്കാന്‍ ഒരു നായകനായാല്‍ അദ്ദേഹത്തിനത് അമിത ജോലിഭാരമാകും.ഇത്രയും ജോലിഭാരം ഒരുമിച്ചെടുക്കാന്‍ കോലിക്ക് താല്‍പ്പര്യമുണ്ടോയെന്ന് അറിയില്ല.ട്വന്റി20യിലെങ്കിലും മറ്റൊരു താരത്തിനെ നായകനായി പരിഗണിക്കണം.രോഹിത് ശര്‍മയെ ഇന്ത്യക്ക് വിശ്വാസിക്കാവുന്ന നായകനാണ്.അദ്ദേഹത്തിന്റെ നായകമികവ് പല തവണ തെളിയിച്ചിട്ടുണ്ട്. ട്വന്റി20യില്‍ രോഹിത് ക്യാപ്റ്റനായാല്‍ കോലിക്കത് കൂടുതല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും യുവരാജ് പറഞ്ഞു.

യുണൈറ്റഡില്‍ അഴിച്ചുപണി വരുന്നു; സോള്‍ഷെയറിന് പകരം പൊച്ചറ്റീനോ എത്തിയേക്കുംയുണൈറ്റഡില്‍ അഴിച്ചുപണി വരുന്നു; സോള്‍ഷെയറിന് പകരം പൊച്ചറ്റീനോ എത്തിയേക്കും

yuvraj-singh

രോഹിതിനെ ടെസ്റ്റില്‍ ഓപ്പണറായി പരിഗണിച്ചെത് മികച്ച തീരുമാനമാണെന്നും യുവരാജ് പറഞ്ഞു.ഓപ്പണിങ്ങില്‍ ശോഭിക്കാന്‍ അദ്ദേഹത്തിന് സാധിക്കും.വൈകിപ്പോയെന്നാണ് എന്റെ അഭിപ്രായം. കരിയറിന്റെ തുടക്കം തന്നെ ടെസ്റ്റില്‍ ഓപ്പണറായി രോഹിതിനെ പരിഗണിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് 2011 ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച യുവരാജ് അടുത്തിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്ലബ്ബ് ക്രിക്കറ്റില്‍ നിലവില്‍ അദ്ദേഹം കളിക്കുന്നുണ്ട്.

Story first published: Friday, September 27, 2019, 17:17 [IST]
Other articles published on Sep 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X