വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2032-ലെ ഒളിമ്പിക്‌സ് ഇന്ത്യയില്‍!!! ഇന്ത്യ തയ്യാറെന്ന് ഒളിമ്പിക് അസോസിയേഷന്‍

ബെംഗളൂരു: 2032-ലെ ഒളിമ്പിക്‌സിന് ഇന്ത്യ വേദിയാകുമോ. അതിനുള്ള തയ്യാറെടുപ്പിലാണ് രാജ്യമെന്ന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്ര പറയുന്നു. 2032 ഒളിമ്പിക്‌സ് വേദിക്കുവേണ്ടിയുള്ള ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹിയും മുംബൈയും മാത്രമല്ല ബെംഗളൂരുവും വലിയ കായികമേളകള്‍ക്ക് വേദിയാവാന്‍ മാത്രം വളര്‍ന്നുകഴിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ കായിക തലസ്ഥാനമായി കണക്കാക്കാവുന്ന ഭുവനേശ്വരം പരിഗണിക്കാവുന്നതാണ്. എന്നാല്‍ എവിടെ മേള നടത്തുമെന്നത് പിന്നീട് മാത്രമേ തീരുമാനിക്കൂവെന്നും ബത്ര പറഞ്ഞു.

olympic

2026-ലെ യൂത്ത് ഒളിമ്പിക്‌സ് വേദിക്കുവേണ്ടിയും ഇന്ത്യ ശ്രമിക്കുന്നുണ്ട്. 2021-ലെ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി കോണ്‍ഗ്രസ് ഇവിടെ നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാകെ 2030-ലെ ഏഷഅയന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള താത്പര്യവും അറിയിച്ചിട്ടുണ്ട്. ഒളിമ്പിക്‌സിന് രണ്ട് വര്‍ഷം മുന്‍പ് ഏഷ്യന്‍ ഗെയിംസ് നടത്തുന്ന നല്ല തയ്യാറെടുപ്പാവും- ബത്ര പറഞ്ഞു. 2021-ലെ ഏഷ്യാ കപ്പ് ബാസ്‌കറ്റ്‌ബോള്‍ യോഗ്യതാ മത്സരപ്പട്ടിക പ്രഖ്യാപനത്തിനായാണ് ബത്ര ബെംഗളൂരുവിലെത്തിയത്.

അതേസമയം, ആതിഥേയ നഗരം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തുറന്ന ചര്‍ച്ചയാണ് നടക്കുന്നതെന്നും ഒരു മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മെഹ്ത പറഞ്ഞു. മുംബൈയും ഡല്‍ഹിയുമാണ് ഇപ്പോള്‍ മുന്‍ഗണനയിലുള്ളതെന്നും എന്നാല്‍ മറ്റു നഗരങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിയെമിന് മുന്നില്‍ ജോകോവിച്ച് വീണു; ഫ്രഞ്ച് ഓപ്പണില്‍ വീണ്ടും ഫൈനല്‍ റിപ്ലേ തിയെമിന് മുന്നില്‍ ജോകോവിച്ച് വീണു; ഫ്രഞ്ച് ഓപ്പണില്‍ വീണ്ടും ഫൈനല്‍ റിപ്ലേ

2032 ഒളിമ്പിക്‌സ് വേദിയാകാനുള്ള താത്പര്യം കഴിഞ്ഞ ഡിസംബറില്‍ ഐ.ഒ.എ. ഔദ്യോഗികമായി ഐ.ഒ.സി.യെ അറിയിച്ചിരുന്നു. 2020-ലെ ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം രണ്ടക്കത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ബത്ര പറഞ്ഞു. 2024-ല്‍ 25 മെഡലുകളും 2028-ല്‍ 35-40 മെഡലുകളും നേടാനാകണം -ബത്ര കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, June 9, 2019, 12:44 [IST]
Other articles published on Jun 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X