ഓസീസ് പര്യടനത്തിനായി ഇന്ത്യ പോവുക 25 അംഗ ടീമുമായി, നെറ്റ്‌സ് ബൗളര്‍മാര്‍ ഒപ്പമുണ്ടാകില്ല
ന്യൂഡല്‍ഹി: ഡിസംബറില്‍ നടക്കുന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ പങ്കെടുക്കാന്‍ പോവുക 25 അംഗ ടീം. കൊറോണയുടെ പശ്ചാത്തലത്തിലാണ് കൂടുതല്‍ താരങ്ങളെ ഉള്‍പ്പെടുത്തി പര്യടനത്തിന് പോകാനുള്ള തീരുമാനം ഉണ്ടായതെന്ന് ബിസിസിഐ ഔദ്യോഗിക വൃത്തങ്ങള്‍ പിടി ഐയോട് പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനായി പാകിസ്താനും വെസ്റ്റ് ഇന്‍ഡീസും പോയത് ടീമില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍ക്കൊള്ളിച്ചാണ്.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഏത് സമയത്തും ആര്‍ക്കും രോഗം വരാം എന്നതിനാലാണ് ഇത്തരമൊരു നീക്കം വെസ്റ്റ് ഇന്‍ഡീസും പാകിസ്താനും നടത്തിയത്. ഇരു ടീമും വിജയകരമായിത്തന്നെ പരമ്പര പൂര്‍ത്തിയാക്കിയിരുന്നു. അതിനാലാണ് പാത ഓസീസ് പര്യടനത്തിലും പിന്തുടരാന്‍ ബിസിസിഐ തീരുമാനിച്ചതെന്നാണ് ബിസിസി ഐ വൃത്തങ്ങള്‍ പറഞ്ഞത്. കൂടാതെ ഇന്ത്യ എ ടീമും ഓസീസിലേക്ക് വരുന്നതിനാല്‍ നെറ്റ്‌സ് ബൗളര്‍മാരായി പ്രത്യേകം ആളുകളെ കൊണ്ടോവേണ്ട എന്ന നിലപാടിലാണ് ബിസിസിഐ.

ഇന്ത്യന്‍ പരമ്പരയ്ക്ക് മുമ്പ് എ ടീം ചതുര്‍ ദിന മത്സരം കളിക്കുന്നുണ്ട്. ബയോ ബബിള്‍ സുരക്ഷയിലാവും ഈ മത്സരവും നടക്കുക. ഐപിഎല്ലില്‍ പങ്കെടുക്കാത്ത താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും പരിശീലകരും ഒക്ടോബര്‍ അവസാനത്തോടെ നേരിട്ട് ഓസ്‌ട്രേലിയയിലേക്ക് പോകും. ഐപിഎല്ലിന് ശേഷം മറ്റ് താരങ്ങളും ഓസ്‌ട്രേലിയയിലേക്ക് പോകും. ബയോ ബബിള്‍ സുരക്ഷയിലാവും ഓസ്‌ട്രേലിയയിലും പരമ്പര നടക്കുക.
സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെയാണ് ഐപിഎല്‍ നടക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ യുഎഇയിലാണ് ഇത്തവണ ഐപിഎല്‍ നടക്കുന്നത്. അതിന് ശേഷം ഇന്ത്യയുടെ ആദ്യ പരമ്പര ഓസ്‌ട്രേലിയന്‍ പര്യടനമാണ്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയതിനാല്‍ ഇത്തവണത്തെ പരമ്പര അഭിമാന പ്രശ്‌നമാണ്. 2019ല്‍ ഇന്ത്യ ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ഓസീസ് ടീമില്‍ സ്റ്റീവ് സ്മിത്ത്,ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് അവരോടൊപ്പം ലാബുഷാനെയെന്ന പ്രതിഭയും കംഗാരു നിരയിലുണ്ട്.
ഇന്ത്യയുടെ പേസ് ബൗളര്‍മാരുടെ പ്രകടനം ഓസ്‌ട്രേലിയയില്‍ നിര്‍ണ്ണായകമാവും. പുതുമുഖ താരങ്ങളെ ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല. ഇന്ത്യയുടെ അവസാന ടെസ്റ്റ് പര്യടനം ന്യൂസീലന്‍ഡിലായിരുന്നു. പരമ്പരയിലെ രണ്ട് മത്സരത്തിലും നാണം കെട്ട് ഇന്ത്യക്ക് തോല്‍ക്കേണ്ടി വന്നു. വിരാട് കോലി ഉള്‍പ്പെടെയുള്ള ബാറ്റിങ് നിര അമ്പേ പരാജയപ്പെടുകയും ചെയ്തു. അതിനാല്‍ത്തന്നെ ഓസീസ് പര്യടനം എല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കും നിര്‍ണ്ണായകമാണ്. നിലവിലെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഓസ്‌ട്രേലിയയില്‍ പരാജയപ്പെട്ടാല്‍ ഈ ഒന്നാം സ്ഥാനം നഷ്ടമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications