വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'നമ്മുടെ മഹത്തായ രാജ്യത്തെ ദൈവം അനുഗ്രഹിക്കട്ടെ'- സ്വാതന്ത്ര്യ ദിനത്തില്‍ ആശംസയുമായി കായികലോകം

മുംബൈ: ഇന്ത്യ 74ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. കൊറോണയുടെ പ്രതിസന്ധികള്‍ക്കിടയിലും രാജ്യം വിപുലമായിത്തന്നെ സ്വതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. സ്വതന്ത്ര്യ ദിനത്തില്‍ ഇന്ത്യയുടെ കായിക പ്രതിഭകളെല്ലാം തന്നെ സാമൂഹ്യ മാധ്യമത്തിലൂടെ ആശംസ നേര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നതോടൊപ്പം മഹത്തായ നമ്മുടെ രാജ്യത്തെയും കുടുംബത്തെവിട്ട് നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സൈന്യത്തെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും കോലി ട്വിറ്ററില്‍ കുറിച്ചു. ഐപിഎല്ലിനായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനൊപ്പമുള്ള തയ്യാറെടുപ്പിലാണ് കോലി.

ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ട്വിറ്ററിലൂടെ ആരാധകര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസ നേര്‍ന്നു. ഇന്ത്യന്‍ ദേശീയ പതാകയ്ക്കരികിലൂടെ ബാറ്റിങ്ങിനിറങ്ങുന്ന ചിത്രം പങ്കുവെച്ചാണ് രോഹിത് ആശംസ നേര്‍ന്നത്. ഇന്ത്യയുടെ ടെസ്റ്റ് ഉപനായകന്‍ അജിന്‍ക്യ രഹാനെ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് സ്വാതന്ത്ര്യ ദിനാശംകള്‍ നേര്‍ന്നത്. ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌ന,ആര്‍ അശ്വിന്‍ മുന്‍ താരങ്ങളായ മുഹമ്മദ് കൈഫ്,യുവരാജ് സിങ്,വീരേന്ദര്‍ സെവാഗ്,ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ്,വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയവും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസ നേര്‍ന്നിട്ടുണ്ട്. ബിസിസിസിഐയും ട്വിറ്ററിലൂടെ സ്വാതന്ത്ര്യ ദിനാശംകള്‍ പങ്കുവെച്ചു.

independenceday

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീഡിയോ പോസ്റ്റ് ചെയ്താണ് ആശംസ നേര്‍ന്നത്. എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യ ദിനാശംകള്‍ നേരുന്നതോടൊപ്പം കഴിഞ്ഞ 72 വര്‍ഷമായി നമ്മള്‍ നേടിയതില്‍ അഭിമാനം കൊള്ളുന്നുവെന്നും. കുട്ടികളുടെ വികസനത്തിനായി എല്ലാവരും നിക്ഷേപം നടത്തണമെന്നും അത് നമ്മുടെ രാജ്യത്ത് ആരോഗ്യത്തോടെയും സന്തോഷത്തോടെയുമുള്ള തലമുറയെ വാര്‍ത്തെടുക്കുമെന്നും സച്ചിന്‍ ഓര്‍മിപ്പിച്ചു. ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്തും ട്വിറ്ററിലൂടെയാണ് ആശംസ നേര്‍ന്നത്. ഇന്ത്യയുടെ പതാക വാനിലുയര്‍ന്നു പറക്കുന്ന എല്ലാ നിമിഷവും തനിക്ക് അഭിമാനുമുള്ളതാണെന്നാണ് ശ്രീകാന്ത് കുറിച്ചത്.

ഇന്ത്യന്‍ ബോക്‌സിങ് സൂപ്പര്‍ താരം വിജേന്ദര്‍ സിങ്,ടെന്നിസ് സൂപ്പര്‍ താരം സാനിയ മിര്‍സ, ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാള്‍, പിവി സിന്ധു, ഇന്ത്യന്‍ ജിംനാസ്റ്റ് താരം ദീപ കര്‍മാക്കര്‍ തുടങ്ങിയവരെല്ലാം തന്നെ സാമൂഹ്യ മാധ്യമങ്ങിലൂടെ സ്വാതന്ത്ര്യ ദിനാശംകള്‍ പങ്കുവെച്ചു. കൊറോണ വൈറസ് ബാധ വ്യാപകമായി തുടരുന്ന സാഹചര്യത്തില്‍ പഴയപോലെ കൂട്ടംകൂടിയുള്ള ആഘോഷങ്ങള്‍ ഇത്തവണ നടത്തിയില്ല. അതിനാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോയും ചിത്രങ്ങളുമായി സ്വാതന്ത്ര്യ ദിനം വിപുലമായിത്തന്നെ ആഘോഷമാക്കുകയാണ്.

Story first published: Saturday, August 15, 2020, 17:28 [IST]
Other articles published on Aug 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X