For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

INDvSL: ആശങ്ക ഒഴിയുന്നു, ക്രുണാലുമായി സമ്പര്‍ക്കമുണ്ടായിരുന്ന എട്ട് താരങ്ങള്‍ക്കും കോവിഡ് നെഗറ്റീവ്

കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 ഇന്നലെ നടക്കാനിരിക്കെയാണ് എല്ലാവരെയും ആശങ്കയിലാഴ്ത്തി ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയുടെ കോവിഡ് ഫലം പോസിറ്റീവാകുന്നത്. ഏകദിന പരമ്പരയിലും ആദ്യ ടി20യിലും സജീവമായി കളിച്ച ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പരമ്പരയുടെ നടത്തിപ്പ് തന്നെ വലിയ അനിശ്ചിതത്വത്തിലാവുമെന്ന് കരുതിയെങ്കിലും ഭാഗ്യംകൊണ്ട് മറ്റ് താരങ്ങളുടെയെല്ലാം കോവിഡ് ഫലം നെഗറ്റീവായിരിക്കുകയാണ്.

ക്രുണാലുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ എട്ട് താരങ്ങളുടെയും കോവിഡ് ഫലം നെഗറ്റീവായതോടെ ഇന്ന് (28-7-2021) തന്നെ രണ്ടാം ടി20 നടക്കും. അവസാന ടി20 നേരത്തെ നിശ്ചയിച്ച പ്രകാരം 29ന് തന്നെ നടക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹടര്യമില്ലെന്നാണ് ടീം മാനേജ്‌മെന്റിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ബയോബബിള്‍ സുരക്ഷയിലായിരുന്നിട്ടും എവിടെ നിന്നാണ് ക്രുണാലിന് കോവിഡ് പോസിറ്റീവായതെന്ന് വ്യക്തമല്ല.

ശ്രീലങ്കന്‍ താരങ്ങളുടെയും ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്ന് രാത്രി 8 മണിക്കാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പര പിടിക്കാനുറച്ചാവും രണ്ടാം ടി20യിലിറങ്ങുക. ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ടി20 പരമ്പരയും നേടിയാല്‍ ശിഖര്‍ ധവാനെ സംബന്ധിച്ച് ക്യാപ്റ്റനെന്ന നിലയില്‍ അത് വലിയ അംഗീകാരമായിരിക്കും.

krunalpandya

ക്രുണാലിന് പകരം സ്പിന്‍ ഓള്‍റൗണ്ടറായ കൃഷ്ണപ്പ ഗൗതത്തെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കും. ഏകദിനത്തില്‍ അവസരം നല്‍കിയെങ്കിലും തിളങ്ങാന്‍ ഗൗതത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ടി20യില്‍ മികച്ച റെക്കോഡാണ് ഗൗതത്തിനുള്ളത്. രാജസ്ഥാന്‍ റോയല്‍സ്,പഞ്ചാബ് കിങ്‌സ് താരമായിരുന്ന അദ്ദേഹം അവസാന സീസണില്‍ സിഎസ്‌കെയിലായിരുന്നു. എന്നാല്‍ ആദ്യ പാദത്തില്‍ ഒരു മത്സരം പോലും കളിക്കാന്‍ ഗൗതത്തിന് അവസരം ലഭിച്ചിരുന്നില്ല.

ക്രുണാലിന് പോസിറ്റീവായത് ഏറ്റവും ആശങ്ക ഉണ്ടാക്കിയത് പൃഥ്വി ഷാക്കും സൂര്യകുമാര്‍ യാദവിനുമാണ്. ഇരുവര്‍ക്കും ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലേക്ക് പോകാനിരിക്കെ ക്രുണാലിന് പോസിറ്റീവായത് ഇരുവരുടെയും ഇംഗ്ലണ്ടിലേക്കുള്ള യാത്രയെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഓഗസ്റ്റ് നാലിനാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

പൃഥ്വിയും സൂര്യയും ശ്രീലങ്കന്‍ പരമ്പര പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്നും നാളെയും നടക്കുന്ന അവസാന രണ്ട് ടി20 മത്സരങ്ങളില്‍ ഇരുവരും കളിക്കുമോയെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. പൃഥ്വിയും സൂര്യയും കളിക്കാതിരുന്നാല്‍ ദേവ്ദത്ത് പടിക്കലിനും നിധീഷ് റാണക്കും ടി20 അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും.

Story first published: Wednesday, July 28, 2021, 16:27 [IST]
Other articles published on Jul 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+