For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിക്കറ്റില്‍ ഇഷ്ടപ്പെട്ട മുന്‍ താരവും നിലവിലെ താരവും ആര്? ജെമീമ റോഡ്രിഗസ് പറയുന്നു

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ സജീവ സാന്നിധ്യമാണ് ഓള്‍റൗണ്ടര്‍ ജെമീമ റോഡ്രിഗസ്. വലം കൈ ബാറ്റിങും ഓഫ് ബ്രേക്ക് സ്പിന്‍ ബൗളറുമായ ജെമീമയ്ക്ക് 19 വയസ് മാത്രമാണ് പ്രായമെങ്കിലും ഇതിനോടകം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ജെമീമയ്ക്ക് സാധിച്ചു. ഇപ്പോഴിതാ തന്റെ പുരുഷ ക്രിക്കറ്റിലെ ഇഷ്ടപ്പെട്ട മുന്‍ താരവും നിലവിലെ താരവും ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജെമീമ റോഡ്രിഗസ്.

സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജെമീമ തന്റെ ഇഷ്ടങ്ങളെക്കുറിച്ച് മനസ് തുറന്നത്. മുന്‍ താരങ്ങളില്‍ ഏറ്റവും ഇഷ്ടം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറോട് ആണെന്നാണ് ജെമീമ പറയുന്നത്. 'ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ഇന്ത്യയിലെ എല്ലാ ആളുകളെയും പോലെ എപ്പോഴും സച്ചിനായിരുന്നു ഹീറോ. വളര്‍ന്ന് തുടങ്ങിയപ്പോള്‍ എനിക്ക് ക്രിക്കറ്റില്‍ പരിചയമുണ്ടായിരുന്ന ഒരേ ഒരു പേര് സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. സച്ചിന്‍ ബാറ്റ് ചെയ്യുകയാണെങ്കില്‍ ഇന്ത്യ വിജയിക്കുമായിരുന്നു.

jemimahrodrigues

സച്ചിന്‍ പുറത്തായാല്‍ ടിവി ഓഫാക്കുമായിരുന്നു. അങ്ങനെയായിരുന്നു സച്ചിന്റെ സ്വാധീനം. മുതിര്‍ന്നപ്പോള്‍ തീര്‍ച്ചയായും സച്ചിന്‍ സാര്‍ മാത്രം'- ജെമീമ പറഞ്ഞു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ്. ക്രിക്കറ്റ് ഇതിഹാസങ്ങള്‍ സജീവമായിരുന്ന കാലത്താണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റിങ് വിസ്മയം തീര്‍ത്തത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്,സെഞ്ച്വറി റെക്കോഡുകള്‍ ഇന്നും കോട്ടം തട്ടാതെ സച്ചിന്റെ പേരിലാണ്.

നിലവിലെ താരങ്ങളില്‍ ഏറ്റവും ഇഷ്ടം രോഹിത് ശര്‍മയെയാണെന്നാണ് ജെമീപ പറഞ്ഞത്. 'ഇപ്പോള്‍ സച്ചിന്‍ സാര്‍ അവിടെയില്ല,അതിനാല്‍ രോഹിത് ശര്‍മയെ ഇഷ്ടം. രോഹിതിന്റെ ബാറ്റിങ് വളരെ ഇഷ്ടമാണ്'-ജെമീമ പറഞ്ഞു. സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാറ്റിങ് നട്ടെല്ലായ വളരാന്‍ രോഹിതിന് സാധിച്ചു. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടി രോഹിത് റെക്കോഡിട്ടിരുന്നു. ഇന്ത്യന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ഉപനായകനാണ് രോഹിത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് കിരീടത്തിലേക്ക് നയിക്കാനും അദ്ദേഹത്തിനായി.

17ാം വയസില്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ജെമീമ 16 ഏകദിനത്തില്‍ നിന്ന് 372 റണ്‍സും 1 വിക്കറ്റും 44 ടി20യില്‍ നിന്ന് 930 റണ്‍സും ജെമീമ നേടിയിട്ടുണ്ട്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനമായി ഇതിനോടകം ജെമീമ മാറിക്കഴിഞ്ഞു. ഐപിഎല്ലിനിടെ നടക്കുന്ന വുമണ്‍സ് ടി20 ചലഞ്ച് ടൂര്‍ണമെന്റിലും ജെമീമ കളിക്കുന്നുണ്ട്. സൂപ്പര്‍നോവാസിന്റെ താരമാണ് ജെമീമ. 2019 സീസണിലെ പരമ്പരയിലെ താരമായിരുന്നു ജെമീമ.

Story first published: Thursday, August 27, 2020, 11:29 [IST]
Other articles published on Aug 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+