Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബംഗ്ലാദേശിനെതിരെ കളിക്കാനിറങ്ങി അത്യപൂര്‍വ നേട്ടത്തിലെത്തി പാക് വംശജനായ താഹിര്‍

കെന്നിങ്ടണ്‍: ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ അത്യപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ രണ്ടാം മത്സരത്തില്‍ ക്രിക്കറ്റ് ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ബംഗ്ലാദേശിനെതിരെ താഹിര്‍ അന്താരാഷ്ട്ര കളി ജീവിതത്തിലെ 100-ാം ഏകദിന മത്സരത്തിനാണിറങ്ങിയത്.

പാക് വംശജനായ താഹിര്‍ പ്രായമേറിയശേഷമാണ് ദക്ഷിണാഫ്രിക്കയ്ക്കായി ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങിയത്. 2011ലെ ലോകകപ്പില്‍ വിന്‍ഡീസിനെതിരെ അരങ്ങേറ്റത്തില്‍ 4 വിക്കറ്റ് വീഴ്ത്തിയ താരം എട്ടുവര്‍ഷം നീണ്ട കരിയറിന് ലോകകപ്പോടെ വിരാമമിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഐപിഎല്‍ പോലുള്ള ടി20 ടൂര്‍ണമെന്റുകളില്‍ താഹിറിന്റെ സാന്നിധ്യം ഇനിയും കാണാം.

imrantahir

ഏകദിനത്തില്‍ നിന്നും ഇതുവരെ 164 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. പ്രായം 40 ആയെങ്കിലും ഫിറ്റ്‌നസും ഫോമും ഇത്രത്തോളം കാത്തുസൂക്ഷിക്കുന്ന കളിക്കാര്‍ അപൂര്‍വമാണ്. ഐപിഎല്ലില്‍ ഇത്തവണ ചെന്നൈയ്ക്കുവേണ്ടി 26 വിക്കറ്റുകള്‍ വീഴ്ത്തി മികച്ച ബൗളര്‍ ആയതും മറ്റാരുമല്ല. ലോകകപ്പിലെ ആദ്യ ഓവറില്‍ തന്നെ എറിഞ്ഞ സ്പിന്നര്‍ എന്ന ബഹുമതി ഇത്തവണ സ്വന്തമാക്കി. ആദ്യ ഓവറില്‍ തന്നെ ബെയര്‍സ്‌റ്റോവിന്റെ വിക്കറ്റും വീഴ്ത്തി താഹിര്‍. ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ലോകകപ്പ് നേട്ടത്തോടെ താഹിറിന് വിരമിക്കാനാകുമോയെന്നാണ് ആരാധകരുടെ നോട്ടം.

Story first published: Sunday, June 2, 2019, 18:11 [IST]
Other articles published on Jun 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+