വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പില്‍ ചരിത്രമെഴുതാന്‍ ഇമ്രാന്‍ താഹിര്‍ ഒരുങ്ങുന്നു; രണ്ടുവിക്കറ്റ് അകലെ റെക്കോര്‍ഡ്

ലോകകപ്പില്‍ ചരിത്രമെഴുതാന്‍ ഇമ്രാന്‍ താഹിര്‍ ഒരുങ്ങുന്നു

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക മോശം പ്രകടനമാണ് നടത്തുന്നതെങ്കിലും സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ ടീമിനുവേണ്ടി വലിയൊരു റെക്കോര്‍ഡ് നേട്ടത്തിനരികിലാണ്. ഈ ലോകകപ്പില്‍ ഇതുവരെയായി താഹിര്‍ അഞ്ചു മത്സരങ്ങളില്‍നിന്നും എട്ടു വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാകും താഹിര്‍.

കോപ്പ അമേരിക്ക: ബ്രസീലിനെ കുരുക്കി വെനിസ്വേല, ക്വാര്‍ട്ടര്‍ ബെര്‍ത്തിന് കാത്തിരിക്കണംകോപ്പ അമേരിക്ക: ബ്രസീലിനെ കുരുക്കി വെനിസ്വേല, ക്വാര്‍ട്ടര്‍ ബെര്‍ത്തിന് കാത്തിരിക്കണം

അലന്‍ ഡൊണാള്‍ഡ് ആണ് നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം. ഡൊണാള്‍ഡ് ഇതുവരെ 38 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 37 വിക്കറ്റുകള്‍ സ്വന്തമായുള്ള താഹിറിന് ഇത് മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജൂണ്‍ 19ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ രണ്ടുവിക്കറ്റുകള്‍ കൂടി നേടിയാല്‍ താഹിര്‍ ചരിത്രമെഴുതും.

imrantahir

കഴിഞ്ഞ ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ സെമിഫൈനലില്‍ തോല്‍പ്പിച്ച ന്യൂസിലന്‍ഡിനോട് കണക്കുതീര്‍ക്കാനുള്ള അവസരമാണ് ഒത്തുവന്നിരിക്കുന്നത്. ഒരു മത്സരം പോലും തോല്‍ക്കാതെ എത്തിയ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ ലോകകപ്പില്‍ തിരിച്ചുവരാന്‍ പ്രോട്ടിയാസിന് കഴിഞ്ഞേക്കും. മത്സരം നടക്കുന്ന എഡ്ജ്ബാസ്റ്റണിലെ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണെന്നതും സൗത്ത് ആഫ്രിക്കയ്ക്ക് നേട്ടമാകും.

Story first published: Wednesday, June 19, 2019, 8:50 [IST]
Other articles published on Jun 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X