വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാക് ക്രിക്കറ്റിലെ 'പഠിപ്പിസ്റ്റുകള്‍', ഉന്നത വിദ്യാഭ്യാസമുള്ളവരെ അറിയാം

ഇതിഹാസ താരങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്

പാകിസ്താന്‍ ക്രിക്കറ്റര്‍മാര്‍ സോഷ്യല്‍ മീഡിയകളില്‍ പലപ്പോഴും ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം ഇരയാക്കപ്പെടുന്നവരാണ്. കളിക്കളത്തിലെ അബദ്ധങ്ങളുടെ പേരില്‍ മാത്രമല്ല ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ പോരായ്മകള്‍ കാരണവും അവര്‍ പരിഹാസങ്ങള്‍ക്കു പാത്രമായിട്ടുണ്ട്. പക്ഷെ ക്രിക്കറ്റെന്ന ഗെയിമില്‍ മികവ് പുലര്‍ത്താന്‍ ഇതൊന്നുമല്ല പ്രതിഭ തന്നെയാണ് ആവശ്യമെന്നു കളിക്കളത്തില്‍ തെളിയിച്ചവരാണ് പാക് ക്രിക്കറ്റര്‍മാര്‍. അതുകൊണ്ടു തന്നെയാണ് ഇതിഹാസങ്ങളുടെ വലിയൊരു നിര തന്നെ പാക് ക്രിക്കറ്റില്‍ കാണാന്‍ സാധിക്കുന്നത്.

കോലിയെങ്ങനെ 'ചീക്കു'വായി? ധവാന്‍ ഗബ്ബാറും- വിളിപ്പേരിനു പിന്നിലെ കഥയറിയാംകോലിയെങ്ങനെ 'ചീക്കു'വായി? ധവാന്‍ ഗബ്ബാറും- വിളിപ്പേരിനു പിന്നിലെ കഥയറിയാം

അതേസമയം, പാക് ക്രിക്കറ്റില്‍ കളി മിടുക്കില്‍ മാത്രല്ല വിദ്യാഭ്യാസത്തിലും മുന്നിട്ടുനില്‍ക്കുന്ന ചില ക്രിക്കറ്റര്‍മാരുണ്ട്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ചില പാക് ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണന്നറിയാം.

ഇമ്രാന്‍ ഖാന്‍

ഇമ്രാന്‍ ഖാന്‍

1992ല്‍ പാകിസ്താനെ ഏകദിന ലോകകപ്പില്‍ ചാംപ്യന്‍മാരാക്കിയ നായകനാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കൂടിയായ ഇമ്രാന്‍ ഖാന്‍. അദ്ദേഹം വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിലും മുന്നില്‍ തന്നെയാണ്. ലാഹോറിലെ എയ്ക്കിസണ്‍ കോളേജിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇംഗ്ലണ്ടിലെ റോയല്‍ ഗ്രാമര്‍ സ്‌കൂളിലാണ് ഇമ്രാന്‍ തുടര്‍ പഠനം നടത്തിയത്.

2

1972ല്‍ കാംബ്രിഡ്ജിലെ കെബ്ലെ കോളേജില്‍ അദ്ദേഹം ചേര്‍ന്നു. ഇവിടെ മൂന്നു വര്‍ഷം ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവ ഇമ്രാന്‍ പഠിക്കുകയും ചെയ്തു. 2005ല്‍ ബ്രാഡ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി ചാന്‍സലറായി അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു. എന്നാല്‍ നാട്ടിലെ രാഷ്ട്രീയ ബാധ്യതകള്‍ കാരണം രാജിവയ്ക്കുകയായിരുന്നു. പിന്നീട് പാക് പ്രധാനമന്ത്രി പദത്തിലേക്കും ഇമ്രാനു എത്താന്‍ സാധിച്ചു.

വീരുവിന്റെ തലയ്‌ക്കെറിഞ്ഞ് ലീ, അതും രണ്ടുവട്ടം! പിന്നെ കണ്ടത് അടിയുടെ തൃശൂര്‍പൂരം

റമീസ് രാജ

റമീസ് രാജ

പാകിസ്താന്റെ മുന്‍ താരവും നിലവിലെ പിസിബി ചെയര്‍മാനുമായ റമീസ് രാജയും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള വ്യക്തിയാണ്. ബാറ്ററെന്ന നിലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 9000ത്തിനു മുകളില്‍ റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. വിരമിച്ച ശേഷം കമന്റേറ്ററുടെ റോളിലും രാജ ക്രിക്കറ്റില്‍ സജീവമായി തുടര്‍ന്നു. നിലവില്‍ പഞ്ചാബ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ് അഡ്ര്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിസ്ബാഹുല്‍ ഹഖ്

മിസ്ബാഹുല്‍ ഹഖ്

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും മികച്ച മധ്യനിര ബാറ്റര്‍മാരില്‍ ഒരാളുമാണ് മിസ്ബാഹുല്‍ ഹഖ്. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മികച്ച ഫിനിഷറും കൂടിയായിരുന്നു താരം. പരാജയത്തിന്റെ വക്കില്‍ നിന്നും പല മല്‍സരങ്ങളിലും മിസ്ബ ടീമിനെ രക്ഷിച്ചിട്ടുണ്ട്.
വിദ്യാഭ്യാസത്തിലേക്കു വരികയാണെങ്കില്‍ ഗണിതത്തില്‍ ബിരുദമെടുത്ത മിസ്ബാഹ് ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ലാഹോറിലെ യൂനിവേഴ്‌സിറ്റി ഓഫ് മാനേമജ്‌മെന്റ് ടെക്‌നോളജിയില്‍ നിന്നും ബിരുദാനന്തര ബിരുദവും അദ്ദേഹത്തിനുണ്ട്.

നീ കളിച്ചത് 25 ടെസ്റ്റ്, സച്ചിനടിച്ചത് 40 സെഞ്ച്വറി- സ്ലെഡ്ജ് ചെയ്ത ക്ലാര്‍ക്കിന്റെ വായടപ്പിച്ച വീരു

സഈദ് അന്‍വര്‍

സഈദ് അന്‍വര്‍

പാകിസ്താന്റെ മുന്‍ അറ്റാക്കിങ് ഓപ്പണിങ് ബാറ്ററാണ് സഈദ് അന്‍വര്‍. ഇന്ത്യക്കെതിരേ കളിക്കുമ്പോഴെല്ലാം ഏറ്റവും മികച്ച പ്രകടനം നടത്തിയിരുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 12,000ത്തിന് മുകളില്‍ റണ്‍സ് അടിച്ചെടുത്ത ശേഷമാണ് അന്‍വര്‍ വിരമിച്ചത്.

6

1989ല്‍ കറാച്ചിയിലെ എന്‍ഇഡി യൂനിവേഴ്‌സിറ്റി ഓഫ് എഞ്ചിനിയറിങ്ങ് ആന്റ് ടെക്‌നോളജിയില്‍ നിന്നും കംപ്യൂട്ടര്‍ സിസ്റ്റം എഞ്ചിനിയറങ്ങില്‍ അന്‍വര്‍ ബിരുദം നേടിയിട്ടുണ്ട്. പിന്നീട് ക്രിക്കറ്റിനോടുള്ള കടുത്ത പാഷനെ തുടര്‍ന്നു ബിരുദാനന്ത ബിരുദത്തിനു പോവാതെ മുഴുവന്‍ സമയ ക്രിക്കറ്ററായി മാറുകയായിരുന്നു.

Story first published: Thursday, June 23, 2022, 18:24 [IST]
Other articles published on Jun 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X