Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് ഭീകരാക്രമണത്തിന് ക്രിക്കറ്റ് ലോകത്തിന്റെ പ്രതിഷേധം; ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കി

മുംബൈ: പുല്‍വാമയില്‍ 40 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ക്രിക്കറ്റ് ലോകത്തും പ്രതിഷേധം. പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കിയാണ് മുംബൈയിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ പ്രതിഷേധിച്ചത്. ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെ ലോകത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ ക്ലബ്ബില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

പുല്‍വാമ ആക്രമണത്തിന് പിന്നാലെ കബ്ബ് മാനേജ് കമ്മറ്റിയാണ് പാക്കിസ്ഥാനോടുള്ള പ്രതിഷേധ സൂചകമായി ചിത്രം നീക്കിയത്. ഇമ്രാന്‍ ഖാന്റേത് കൂടാതെ ഒരു പാക് ടീമിന്റെ ചിത്രവും ചുമരില്‍ തൂക്കിയിട്ടിരുന്നു. ഇതും നീക്കം ചെയ്തിട്ടുണ്ട്. രാജ്യമെങ്ങും തീവ്രവാദ ആക്രമണത്തിന്റെ പ്രതിഷേധത്തിലാണെന്ന് ക്ലബ്ബിന്റെ ഉയര്‍ന്ന പ്രതിനിധി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ വൈകാരികതയോട് അനുഭാവം പ്രകടിപ്പിച്ചാണ് ഇപ്പോഴത്തെ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

imrankhan

ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായപ്പോള്‍ തന്നെ ചിത്രം നീക്കണമെന്ന് ചില ക്ലബ്ബ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ക്രിക്കറ്റിനോടുള്ള ബഹുമാനാര്‍ഥം അത് നീക്കിയില്ല. എന്നാലിപ്പോള്‍ ചിത്രം നീക്കി പ്രതിഷേധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിര്‍ത്തി കടന്നുള്ള നിരന്തരമായ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ വര്‍ഷങ്ങളായി പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര കളിക്കാറില്ല.

Story first published: Sunday, February 17, 2019, 14:23 [IST]
Other articles published on Feb 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+