ഈ തിരിച്ചുവരവ് അഭിമാനകരം; പാക് ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരെ ഉജ്വല വിജയം നേടി ലോകകപ്പില്‍ വന്‍ തിരിച്ചുവരവ് നടത്തിയ പാകിസ്താന്‍ ടീമിന് അഭിന്ദനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇത് മഹത്തായ തിരിച്ചുവരവാണെന്നും സര്‍ഫറാസ് അഹ്മദിനെയും സംഘത്തെയും അഭിനന്ദിക്കുന്നുവെന്നും മുന്‍ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെച്ച ബാബര്‍ അസം, ഹാരിസ്, ഷഹീന്‍ അഫ്രീദി എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ജൂണ്‍ 16-ന് ചിരവൈരികളായ ഇന്ത്യക്കുമുന്നില്‍ തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് ആരാധകരും മുന്‍ താരങ്ങളും പാക് ടീമിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. ജൂണ്‍ 23-ന് ദക്ഷിണാഫ്രിക്കയെ പാകിസ്താന്‍ 49 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.
ബുധനാഴ്ച മികച്ച ബൗളിങ്ങിലൂടെ ന്യൂസിലന്‍ഡിനെ ആറിന് 237 റണ്‍സെന്ന നിലയില്‍ ഒതുക്കാന്‍ പാകിസ്താനായി. മൂന്ന് വിക്കറ്റ് കൊയ്ത ഇടംകൈയന്‍ പേസര്‍ ഷഹീല്‍ അഫ്രീദിയാണ് പാക് ബൗളിങ്ങില്‍ തിളങ്ങിയത്. 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത അഫ്രീദിയുടെ മൂന്ന് ഓവറുകള്‍ മെയ്ഡനായിരുന്നു. സെഞ്ച്വറി തികച്ച ബാബര്‍ അസമാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications