'ഷവറിനടിയില്‍ നിന്ന് കരഞ്ഞു'; സ്വാധീനിച്ച് ടീമിലെത്തിയവനെന്ന ആക്ഷേപത്തെക്കുറിച്ച് ഇമാം ഉല്‍ഹഖ്
കറാച്ചി: മുന്‍ പാകിസ്താന്‍ നായകനും മുഖ്യ സെലക്‌റുമായിരുന്ന ഇന്‍സമാം ഉല്‍ഹഖിന്റെ സ്വാധീനത്താല്‍ ടീമിലെത്തിയവനെന്ന പരിഹാസവും ആക്ഷേപവും ഏറെ വേദനിപ്പിക്കുന്നതായി തുറന്നുപറഞ്ഞ് പാകിസ്താന്‍ യുവ ഓപ്പണര്‍ ഇമാം ഉല്‍ഹഖ്. ഇന്‍സമാം ഉല്‍ഹഖ് മുഖ്യ സെലക്ടറായിരിക്കുന്ന കാലത്താണ് അദ്ദേഹത്തിന്റെ കുടുംബക്കാരനായ ഇമാം പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ ആദ്യമായെത്തുന്നത്.
തുടര്‍ന്ന് ഇന്‍സമാം കുടുംബക്കാരനെ ടീമില്‍ ഉള്‍പ്പെടുത്തിയെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ മികച്ച പ്രകടനം നടത്തിയിട്ടും ഇപ്പോഴും സ്വാധീനിച്ച് ടീമിലെത്തിയവനെന്ന പരിഹാസം വേദനിപ്പിക്കുന്നുവെന്നാണ് ഇമാം പറഞ്ഞത്. 'ഇത്തരത്തില്‍ സംഭവിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ ഭക്ഷണം കഴിക്കുന്നത് ഒറ്റയ്ക്കിരുന്നായി. എന്റെ ആദ്യ അരങ്ങേറ്റ മത്സരമായിരുന്നു അത്. അരങ്ങേറ്റ മത്സരത്തിനുള്ള മാനസികാവസ്ഥ നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ.

എപ്പോള്‍ ഫോണ്‍ തുറന്നാലും ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്നെ പരിഹസിച്ച് ട്രോളിയിരിക്കുന്ന ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. പലരും എനിക്ക് നേരിട്ടും ഇത്തരത്തിലുള്ള ട്രോളുകള്‍ അയച്ചു. ആരും ഒന്നും മനസിലാക്കുന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ വല്ലാതെ നിരാശനായി'ഇമാം ഉല്‍ഹഖ് പറഞ്ഞു. ഷവറിനടിയില്‍ നിന്ന് മണിക്കൂറുകളോളം കരഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.യുവതാരങ്ങള്‍ക്ക് സ്വയം സംശയം തോന്നാല്‍ വളരെ എളുപ്പമാണ്.
ഇതുവരെ പാകിസ്താനുവേണ്ടി കളിച്ചിട്ടില്ലാത്തപ്പോള്‍ ഇങ്ങനെയെങ്കില്‍ കളിച്ച് പരാജയപ്പെട്ടാല്‍ എന്താകും അവസ്ഥയെന്നാണ് ഞാന്‍ ചിന്തിച്ചുകൊണ്ടേയിരുന്നത്.എന്റെ കരിയര്‍ അവസാനിച്ചുവെന്ന് കരുതി. ദുബായില്‍ പാകിസ്താനികള്‍ കൂടുതലായുണ്ട്. ഇവര്‍ വിമര്‍ശിക്കുമോയെന്ന് ഭയന്ന് റൂമില്‍ നിന്ന് പുറത്തിറങ്ങിയതേ ഇല്ലെന്നും ഇമാം പറഞ്ഞു. വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമാണ് ഇമാം പുറത്തെടുത്തത്.
ശ്രീലങ്കയ്‌ക്കെതിരായ അരങ്ങേറ്റ ഏകദിന മത്സരത്തില്‍ ഇമാം സെഞ്ച്വറി നേടി. അരങ്ങേറ്റ ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ പാകിസ്താന്‍ താരമാണ് ഇമാം. 2019ലെ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന ഇമാം 305 റണ്‍സും അടിച്ചെടുത്തു. 2018ല്‍ അയര്‍ലന്‍ഡിനെതിരായാണ് ഇമാം ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്.പാകിസ്താനുവേണ്ടി 11 ടെസ്റ്റില്‍ നിന്ന് 485 റണ്‍സും 37 ഏകദിനത്തില്‍ നിന്ന് 1723 റണ്‍സും 2 ടി20യില്‍ നിന്ന് 21 റണ്‍സുമാണ് ഇമാം നേടിയത്.
പാകിസ്താനുവേണ്ടി കൂടുതല്‍ മത്സരം കളിച്ചിട്ടുള്ള താരമായ ഇന്‍സമാം ക്യാപ്റ്റനെന്ന നിലയിലും ഏറെ ശ്രദ്ധിക്കപ്പെട്ടു.2016 മുതല്‍ 2019ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വരെയായിരുന്നു ഇന്‍സമാം പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ സ്ഥാനത്ത് പ്രവര്‍ത്തിച്ചത്.പാകിസ്താനുവേണ്ടി 120 ടെസ്റ്റില്‍ നിന്ന് 8830 റണ്‍സും 378 ഏകദിനത്തില്‍ നിന്ന് 11739 റണ്‍സും ഒരു ടി20യില്‍ നിന്ന് 11റണ്‍സുമാണ് അദ്ദേഹം നേടിയത്. ഇന്‍സമാം സെലക്ടര്‍ സ്ഥാനം ഒഴിഞ്ഞതോടെ പരിശീലകനായ മിസ്ബാഹ് ഉല്‍ഹഖിനെത്തന്നെ മുഖ്യ സെലക്ടറായും പാകിസ്താന്‍ നിയമിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications