വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെസ്സിയും ക്രിസ്റ്റിയാനോയുമല്ല, പ്രതിഭയില്‍ ഇവനെ വെല്ലാന്‍ ആരുമില്ലെന്ന് മൗറീഞ്ഞോ

ലണ്ടന്‍: പ്രതിഭയുടെ കാര്യത്തില്‍ ഏറ്റവും മികച്ചത് മുന്‍ ബ്രസീല്‍ താരം റൊണാള്‍ഡോയാണെന്ന് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ജോസ് മൗറീഞ്ഞോ. കഴിവും പ്രതിഭയും മികവും നോക്കുകയാണെങ്കില്‍ റൊണാള്‍ഡോ മെസ്സിക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും മുകളിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മൗറീഞ്ഞോ റൊണാള്‍ഡോയെ വാനോളം പുകഴ്ത്തിയത്. പരിക്ക് തിരിച്ചടി നല്‍കിയില്ലായിരുന്നെങ്കില്‍ അദ്ദേഹം ഇനിയും ഏറെ ഉയര്‍ന്നേനെയെന്ന് മൗറീഞ്ഞോ അഭിപ്രായപ്പെട്ടു. മികച്ച കായികക്ഷമത കാത്ത് സൂക്ഷിക്കുന്നതിനാലാണ് മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കഴിഞ്ഞ 15 വര്‍ഷമായി ഏറ്റവും മികച്ചവരായി തുടരുന്നതെന്നും മൗറീഞ്ഞോ അഭിപ്രായപ്പെട്ടു.

43കാരനായ റൊണാള്‍ഡോ ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായാണ് അഭിപ്രായപ്പെടുന്നത്. 1994-2011 കാലഘട്ടത്തില്‍ ബ്രസീലിനുവേണ്ടി ബൂട്ടുകെട്ടിയ അദ്ദേഹം 98 മത്സരങ്ങളില്‍ നിന്ന് 62 ഗോളും നേടി. ക്ലബ്ബ് കരിയറില്‍ ബാഴ്‌സലോണ,ഇന്റര്‍മിലാന്‍,റയല്‍ മാഡ്രിഡ്,എസി മിലാന്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പവും അദ്ദേഹം കളിച്ചിട്ടുണ്ട്.

ക്ലൗഡിയോ റെനേരി സാംപ്‌ഡോറിയയുടെ പുതിയ കോച്ച്; കരാര്‍ 2021 വരെക്ലൗഡിയോ റെനേരി സാംപ്‌ഡോറിയയുടെ പുതിയ കോച്ച്; കരാര്‍ 2021 വരെ

josemourinho

56കാരനായ മൗറീഞ്ഞോയെ കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കിയ ശേഷം പുതിയ കരാറില്‍ അദ്ദേഹം ഒപ്പിട്ടിട്ടില്ല. ഈയടുത്ത് ലിയോണില്‍ നിന്ന് ക്ഷണം ലഭിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനത്തിന്റെ പരിശീലകനാവുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ട്.

Story first published: Sunday, October 13, 2019, 9:11 [IST]
Other articles published on Oct 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X