മുംബൈ: ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് പാകിസ്താന് വേദിയായാല്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് ബിസിസിഐ. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. പാകിസ്താനില്‍ ഏഷ്യാകപ്പ് നടത്തുന്നതിനെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ കളിക്കില്ലെന്നുമാണ് ബിസിസിഐയുടെ നിലപാട്.
ഈ വര്‍ഷം സെപ്തംബറിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ഇന്ത്യയുടെ നിലപാടറിയാന്‍ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് കാത്തിരിക്കുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതോടെ ഇന്ത്യ പാകിസ്താനില്‍ കളിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് പിസിബിയും അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് ഇന്ത്യ പാകിസ്താനിലേക്ക് പോവാത്തത്.
ക്രിസ്റ്റിയന്‍ എറിക്സണിന് പകരക്കാരനെ ടീമിലെത്തിച്ച് ടോട്ടനം, കരാര്‍ അഞ്ച് വര്‍ഷത്തേക്ക്
നേരത്തെ 2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പാകിസ്താന് പര്യടനം നടത്തുന്നതിനിടെ ഭീകരാക്രമണം നേരിട്ടിരുന്നു. ഭാഗ്യംകൊണ്ടാണ് താരങ്ങള്‍ക്ക് ജീവന്നഷ്ടപ്പെടാതിരുന്നത്. ഇതിന് ശേഷം പ്രമുഖ രാജ്യങ്ങളെല്ലാം പാകിസ്താന് പര്യടനം നടത്തിയിരുന്നില്ല. കഴിഞ്ഞിടെ ശ്രീലങ്കയും ഇപ്പോള്‍ ബംഗ്ലാദേശും പാകിസ്താനില്‍ പരമ്പര കളിച്ചു. പാക് മണ്ണിലേക്ക് വീണ്ടും ക്രിക്കറ്റ് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പിസിബി.