വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റണ്‍സ് പിന്തുടരുമ്പോള്‍ ഏത് താരത്തെ വേണമെന്ന് ചോദിച്ചാല്‍ കോലിയെ തിരഞ്ഞെടുക്കും: നാസര്‍ ഹുസൈന്‍

മുംബൈ: റണ്‍സ് പിന്തുടരുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ മിടുക്ക് ഒന്ന് വേറെ തന്നെയാണ്. എത്ര വലിയ വിജയലക്ഷ്യവും ഒറ്റയ്ക്ക് നിന്ന് പൊരുതി മറികടക്കാനുള്ള പ്രതിഭ കോലിക്കുണ്ടെന്ന കാര്യത്തില്‍ എതിരാളികള്‍ക്കുപോലും സംശയമുണ്ടാവാനിടയില്ല. ഇന്ത്യന്‍ നായകന്റെ റണ്‍സ് പിന്തുടരുമ്പോഴുള്ള അസാമാന്യ മികവിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന നാസര്‍ ഹുസൈന്‍. പരിമിത ഓവര്‍ ക്രിക്കറ്റില്‍ റണ്‍സ് പിന്തുടരാന്‍ ഒരു ബാറ്റ്‌സ്മാനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ കോലിയെ തിരഞ്ഞെടുക്കുമെന്നാണ് നാസര്‍ പറഞ്ഞത്.

വിജയ ലക്ഷ്യം പിന്തുടരുന്നതിനെ കോലി ഇഷ്ടപ്പെടുന്നു. അതിനാല്‍ അദ്ദേഹത്തെ ഞാന്‍ തിരഞ്ഞെടുക്കും. എല്ലാ കാര്യത്തിലും കോളി വളരുന്നതുകാണുന്നത് ഇഷ്ടപ്പെടുന്നുവെന്നും നാസര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോലിയുടെ നായകമികവിനെയും നാസര്‍ പ്രശംസിച്ചിരുന്നു.നായകനെന്ന നിലയില്‍ കോലി ഏറെ വളര്‍ന്നെന്നും ധോണിയുടെ ശൈലി പിന്തുടരാത്ത വ്യത്യസ്തനായ നായകനാണ് കോലിയെന്നുമാണ് നാസര്‍ അഭിപ്രായപ്പെട്ടത്. നാസര്‍ ഹുസൈന്‍ ഇംഗ്ലണ്ടിനെ 45 ടെസ്റ്റിലും 56 ഏകദിനത്തിലും നയിച്ചിട്ടുണ്ട്. 96 ടെസ്റ്റില്‍ നിന്ന് 5764 റണ്‍സും 88 ഏകദിനത്തില്‍ നിന്ന് 2332റണ്‍സുമാണ് അദ്ദേഹം നേടിയത്.

'കുറച്ചുകൂടി നരച്ചിരിക്കുന്നു,എങ്കിലും മിടുക്കനാണ്'- ധോണിക്ക് പിറന്നാള്‍ ആശംസിച്ച് സാക്ഷി'കുറച്ചുകൂടി നരച്ചിരിക്കുന്നു,എങ്കിലും മിടുക്കനാണ്'- ധോണിക്ക് പിറന്നാള്‍ ആശംസിച്ച് സാക്ഷി

kohliandnasserhusain

റണ്‍സ് പിന്തുടരുമ്പോള്‍ ധോണിയുടെ അത്ര മികവ് പുലര്‍ത്തുന്ന മറ്റൊരു താരമില്ലെന്നതാണ് സത്യം. കണക്കുകളും ഇത് ശരിവെക്കുന്നതാണ്.300ന് മുകളില്‍ റണ്‍സ് പിന്തുടരുമ്പോള്‍ 141.85 ആണ് കോലിയുടെ ശരാശരിയെന്നത് അദ്ദേഹത്തിന്റെ പ്രതിഭ എത്രത്തോളമെന്ന് എടുത്തുകാട്ടുന്നു. 300ന് മുകളില്‍ റണ്‍സ് പിന്തുടര്‍ന്ന 10 മത്സരങ്ങളില്‍ 993 റണ്‍സാണ് കോലി അടിച്ചെടുത്തത്.ഇതില്‍ ഏഴ് സെഞ്ച്വറിയും ഉള്‍പ്പെടും. ഓസ്‌ട്രേലിയക്കെതിരേ ജയ്പൂരില്‍ 52 പന്തില്‍ പുറത്താവാതെ 100 റണ്‍സ് നേടിയതും 2012ലെ ഏഷ്യാകപ്പില്‍ പാകിസ്താനെതിരേ 183 റണ്‍സ് നേടിയതും ശ്രീലങ്കയ്‌ക്കെതിരേ ഹോബര്‍ട്ടില്‍ പുറത്താവാതെ 86 പന്തില്‍ 133 റണ്‍സ് നേടിയതുമെല്ലാം കോലി റണ്‍സ് പിന്തുടരുമ്പോഴായിരുന്നു.

റണ്‍സ് പിന്തുടരുമ്പോഴുള്ള സമ്മര്‍ദ്ദം തെല്ലുമില്ലാതെ അനായാസം ബാറ്റ് ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് കോലിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. കോലി ടെസ്റ്റില്‍ 53.63 ശരാശരിയില്‍ 7240 റണ്‍സും ഏകദിനത്തില്‍ 59.34 ശരാശരിയില്‍ 11867 റണ്‍സും ടി20യില്‍ 50.8 ശരാശരിയില്‍ 2794 റണ്‍സും ഇതുവരെ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനൊപ്പവും കോലി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഐപിഎല്ലില്‍ അഞ്ച് സെഞ്ച്വറിയും കോലിയുടെ അക്കൗണ്ടിലുണ്ട്.

Story first published: Tuesday, July 7, 2020, 16:58 [IST]
Other articles published on Jul 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X