Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യക്ക് ജഴ്‌സി വെറും നമ്പറോ? സച്ചിന്റെ 10ാം നമ്പര്‍ താക്കൂറിന്!! ദ്രാവിഡിന്റേത് ഈ താരത്തിന്

മുംബൈ: കാല്‍പന്തുകളിയില്‍ ഒരു ടീമിന്റെ താരമണിയുന്ന ജഴ്‌സിക്കു വളരെയേറെ പ്രാധാന്യമുണ്ട്. ടീമിന്റെ ഐക്കണ്‍ താരങ്ങള്‍ക്കു വേണ്ടി മാറ്റിവയ്ക്കുന്ന നമ്പറുകളാണ് ഏഴ്, 10 എന്നിവയെല്ലാം. നിലവില്‍ ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചുരുക്കപ്പേര് തന്നെ ജഴ്‌സി നമ്പറും ചേര്‍ന്നതാണ്-സിആര്‍ 7. മറ്റൊരു ഇതിഹാസമായ ലയണല്‍ മെസ്സിയാവട്ടെ 10ാം നമ്പര്‍ ജഴ്‌സിയുടെ ഗ്ലാമര്‍ കൂട്ടുന്നു.

എന്നാല്‍ ക്രിക്കറ്റിലേക്കു വന്നാല്‍ ജഴ്‌സി നമ്പറിലല്ല കളിയിലാണ് കാര്യമെന്നു കാണാം. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രശസ്തമായ 10ാം നമ്പര്‍ ജഴ്‌സിക്ക് അവകാശിയായിരുന്നെങ്കിലും ഇപ്പോള്‍ ഇതിന് അവകാശി ടീമിന്റെ അടുത്ത ഇതിഹാസമായി വിലയിരുത്തപ്പെടുന്ന വിരാട് കോലിയല്ലെന്നു കാണാം. ടീമിന്റെ ചില ജഴ്‌സി നമ്പറുകളുടെ മുന്‍ അവകാശിയും ഇപ്പോഴത്തെ അവകാശിയും ആരൊക്കെയെന്നു നോക്കാം.

 സച്ചിന്റെ പിന്‍ഗാമി ശര്‍ദ്ദുല്‍ താക്കൂര്‍

സച്ചിന്റെ പിന്‍ഗാമി ശര്‍ദ്ദുല്‍ താക്കൂര്‍

ഇന്ത്യന്‍ ടീമില്‍ സ്ഥാനം പോലും ഉറപ്പില്ലാത്ത യുവ പേസര്‍ ശര്‍ദ്ദുല്‍ താക്കൂറാണ് സച്ചിന്റെ പ്രശസ്തമായ പത്താം നമ്പര്‍ ജഴ്‌സിയുടെ കഴിഞ്ഞ അവകാശി. ക്രിക്കറ്റ് ആരാധകരെ ശരിക്കും നിരാശരാക്കിയ കാര്യമായിരുന്നു ഇത്. സച്ചിനെപ്പോലൊരു ലോകോത്തര താരത്തിന്റെ ജഴ്‌സിയണിയാന്‍ താക്കൂറിന് എന്തുയോഗ്യതയാണുള്ളതെന്നു അവര്‍ ചോദിക്കുകയും ചെയ്തു.
പ്രതിഷേധം ശക്തമായതോടെ ബിസിസിഐ താക്കൂറില്‍ നിന്നും പത്താം നമ്പര്‍ ജഴ്‌സി തിരിച്ചെടുക്കുകയും ചെയ്തു. പിന്നീട് ഈ നമ്പര്‍ മറ്റാര്‍ക്കും ഇനി നല്‍കേണ്ടതില്ലെന്ന തീരുമാനവും ബിസിസിഐ എടുത്തതോടെയാണ് ആരാധകര്‍ക്കു ആശ്വാസമായത്.

ഗാംഗുലിയുടെ ജഴ്‌സി ചൗളയ്ക്ക്

ഗാംഗുലിയുടെ ജഴ്‌സി ചൗളയ്ക്ക്

ഇന്ത്യയുടെ മറ്റൊരു ഇതിഹാസവും മുന്‍ നായകനുമായ സൗരവ് ഗാംഗുലിയുടെ 24ാം നമ്പര്‍ ജഴ്‌സി പിന്നീട് ധരിച്ചത് മുന്‍ ലെഗ് സ്പിന്നര്‍ പിയൂഷ് ചൗളയാണ്. 2011ലെ ഏകദിന ലോകകപ്പില്‍ ദാദ അവിസ്മരണീയമാക്കിയ 24ാം നമ്പറില്‍ ചൗളയെ കണ്ടപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. ഗാംഗുലിയുടെ ഈ ജഴ്‌സിയുടെ പെരുമയ്‌ക്കൊത്ത പ്രകടനം പക്ഷെ ചൗളയ്ക്ക് കാഴ്ചവയ്ക്കാനായില്ല. അധികം വൈകാതെ ദേശീയ ടീമില്‍ നിന്നും പുറത്തായ താരം ഇപ്പോള്‍ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സജീവമാണ്.

ദ്രാവിഡിന്റെ നമ്പര്‍ കാര്‍ത്തികിന്

ദ്രാവിഡിന്റെ നമ്പര്‍ കാര്‍ത്തികിന്

ഇന്ത്യന്‍ വന്‍മതിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന്റെ ജഴ്‌സി നമ്പര്‍ 19 ആയിരുന്നു. വിരമിച്ച ശേഷം ഇപ്പോള്‍ പരിശീലകനായും ഇന്ത്യന്‍ ക്രിക്കറ്റില്‍ സജീവമാണ് അദ്ദേഹം.
ദ്രാവിഡിന്റെ 19ാം നമ്പര്‍ ജഴ്‌സിയുടെ ഇപ്പോഴത്തെ അവകാശി ദിനേഷ് കാര്‍ത്തികാണ്. ദ്രാവിഡിനോളം വരില്ലെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണ് അദ്ദേഹം.

ഭാജിക്കു പിന്നാലെ റെയ്ന

ഭാജിക്കു പിന്നാലെ റെയ്ന

ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന മുന്‍ താരം ഹര്‍ഭജന്‍ സിങിന്റെ ജഴ്‌സി നമ്പര്‍ മൂന്നായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇനിയും വിരമിച്ചിട്ടില്ലെങ്കിലും 38കാരന്‍ ഇപ്പോള്‍ ദേശീയ ടീമില്‍ ഇല്ല.
ഭാജിയുടെ മൂന്നാം നമ്പര്‍ ജഴ്‌സി പിന്നീട് ധരിച്ചത് മുന്‍ ഓള്‍റൗണ്ടറായ സുരേഷ് റെയ്‌നയായിരുന്നു. ഒരു കാലത്ത് ടീമിലെ അവിഭാജ്യഘടകമായിരുന്ന അദ്ദേഹം ഇപ്പോള്‍ ടീമിന് പുറത്താണ്.

ഗംഭീറിന്റെ നമ്പറില്‍ റായുഡു

ഗംഭീറിന്റെ നമ്പറില്‍ റായുഡു

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓപ്പണറായിരുന്ന ഗൗതം ഗംഭീര്‍ അഞ്ചാം നമ്പര്‍ ജഴ്‌സിയിലാണ് ടീമിനായി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ളത്. ഐപിഎല്ലിലും നിരവധി അവിസ്മരണീയ പ്രകടനങ്ങള്‍ നടത്തിയ അദ്ദേഹം അടുത്തിടെ ക്രിക്കറ്റിനോടു വിട പറഞ്ഞിരുന്നു.
ഗംഭീറിന്റെ അഞ്ചാം നമ്പര്‍ ജഴ്‌സിയുടെ ഇപ്പോഴത്തെ അവകാശി മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡുവാണ്. ഒരിടവേളയ്ക്കു ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ റായുഡു അടുത്ത ലോകകപ്പിനുള്ള സംഘത്തിലും തന്റെ സ്ഥാനം ഏറക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ഐപിഎല്ലിലെ അവിസ്മരണീയ പ്രകടനമാണ് റായുഡുവിന്റെ മടങ്ങിവരവിന് വഴിയൊരുക്കിയത്.

Story first published: Saturday, March 2, 2019, 18:44 [IST]
Other articles published on Mar 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+