Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞങ്ങള്‍ക്കുവേണ്ടി കളിക്കുന്നോ, വിസ തരാം; റായിഡുവിനെ ട്രോളി ഐസ്‌ലന്‍ഡ് ക്രിക്കറ്റ്

ദില്ലി: ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാതിരുന്ന മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായിഡുവിനെ ട്രോളി ഐസ്‌ലന്‍ഡ് ക്രിക്കറ്റ്. ലോകകപ്പിലെ ആദ്യ സംഘത്തില്‍ ഉള്‍പ്പെടുത്താത്ത റായിഡുവിനെ പിന്നീട് പകരക്കാരനായും പരിഗണിച്ചിരുന്നില്ല. രണ്ട് കളിക്കാര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പകരക്കാരെ എത്തിച്ചപ്പോള്‍ റായിഡുവിനെ വീണ്ടും തഴയുകയായിരുന്നു.

ambati rayudu

ഇതിന് പിന്നാലെയാണ് ഐസ്‌ലന്‍ഡ് ക്രിക്കറ്റ് ട്വിറ്ററിലൂടെ റായിഡുവിനെ ട്രോളിയത്. അമ്പാട്ടി റായിഡു ഇനി ത്രീഡി കണ്ണട മാറ്റണമെന്ന് അവര്‍ പറഞ്ഞു. ഞങ്ങളുടെ ഈ ഡോക്യുമെന്റ് വായിക്കാന്‍ സാധാരണ ഗ്ലാസ് മതിയാകും. ഇനി ഞങ്ങള്‍ക്കൊപ്പം വന്നു ചേരൂ. റായിഡുവിനെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു. ഒപ്പം സ്ഥിരം വിസയ്ക്കുള്ള അപേക്ഷാ ഫോമും ചേര്‍ത്തിട്ടുണ്ട്.

നേരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തിനെ തുടര്‍ന്ന് റായിഡു ബിസിസിഐയെ പരിഹസിച്ചിരുന്നു. ഇന്ത്യയുടെ മത്സരം കാണാന്‍ ത്രീഡി കണ്ണടയ്ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു പരിഹാസം. റായിഡുവിന് പകരം ടീമിലെടുത്ത വിജയ് ശങ്കര്‍ ത്രീ ഡയമന്‍ഷന്‍ താരമാണെന്ന ചീഫ് സെലക്ടറുടെ പരാമര്‍ശത്തെയാണ് കളിയാക്കിയത്. എന്നാല്‍, ഇത് റായിഡുവിന് തന്നെ വിനയായി.

രണ്ട് കളിക്കാര്‍ക്ക് പകരവും ടീമിലെടുക്കാത്തതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് റായിഡു പ്രഖ്യാപിച്ചുകഴിഞ്ഞു. നേരത്തെ ഇന്ത്യന്‍ സംഘത്തിലുള്ളവര്‍ക്ക് പരിക്കേറ്റാല്‍ സ്റ്റാന്‍ഡ്ബൈ ആയി റായുഡുവിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ടീമിനൊപ്പം ചേര്‍ന്നത്. പരിക്ക് മൂലം തമിഴ്നാട് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ പിന്‍മാറിയപ്പോള്‍ യുവ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെയാണ് പകരം ബിസിസിഐ ലോകകപ്പ് ടീമിലെടുത്തത്.

Story first published: Wednesday, July 3, 2019, 15:06 [IST]
Other articles published on Jul 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+