വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐസ് ബക്കറ്റ് ചാലഞ്ചിന് തുടക്കമിട്ട അമേരിക്കന്‍ അത്‌ലറ്റ് പീറ്റ് ഫ്രാറ്റിസ് അന്തരിച്ചു

ന്യൂയോര്‍ക്ക്: ലോകമെങ്ങുമുള്ള കോടിക്കണക്കിന് ആളുകളെ ആകര്‍ഷിച്ച ഐസ് ബക്കറ്റ് ചാലഞ്ചിന്റെ ഉപജ്ഞാതാക്കളിലൊരാളായ അമേരിക്കന്‍ അത്‌ലറ്റ് പീറ്റ് ഫ്രാറ്റിസ്(34) അന്തരിച്ചു. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് (എഎല്‍എസ്) എന്ന രോഗബാധിതനായിരുന്നു ബേസ്‌ബോള്‍ താരമായിരുന്ന പീറ്റ്. രോഗത്തെക്കുറിച്ച് പൊതുസമൂഹത്തില്‍ അവബോധമുണ്ടാക്കുന്നതിനും ഗവേഷണത്തിന് ഫണ്ട് ശേഖരിക്കുന്നതിനുമായാണ് 2014ലാണ് എഎല്‍എസ് അസോസിയേഷന്റെ സഹായത്തോടെ ഐസ് ബക്കറ്റ് ചലഞ്ചിന് രൂപം കൊടുത്തത്.

സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ള ലോകത്തെ പ്രമുഖര്‍ ചാലഞ്ചില്‍ പങ്കെടുത്തതോടെ ഏതാണ്ട് 200 മില്യണ്‍ ഡോളറിലധികം സമാഹരിക്കുകയുണ്ടായി. ബില്‍ ഗേറ്റ്‌സ്, സ്റ്റീഫന്‍ സ്പീല്‍ബര്‍ഗ്, ടോം ക്രൂസ് തുടങ്ങി ഒട്ടേറെ പ്രശസ്തര്‍ പരിപാടിയുടെ ഭാഗമായി. ഐസ് കട്ട നിറച്ച ഒരു ബക്കറ്റ് വെള്ളം തലയിലൂടെ ഒഴിക്കുക എന്നതാണ് വെല്ലുവിളി. ഒന്നുകില്‍ വെല്ലുവിളി സ്വീകരിക്കുക, അല്ലെങ്കില്‍ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ഫണ്ടിലേക്ക് 100 ഡോളര്‍ സംഭാവന ചെയ്യുക. അല്ലെങ്കില്‍ രണ്ടും കൂടി ചെയ്യുക, ഇതാണ് ഐസ് ബക്കറ്റ് ചലഞ്ച്. വെല്ലുവിളി ഏറ്റെടുത്തവര്‍ മൂന്നുപേരെ കൂടി വെല്ലുവിളിക്കുന്നതോടെ ലോകമെങ്ങും ഇത് പടര്‍ന്നു.

ISL: ജയം വിട്ടുകളഞ്ഞ് ചെന്നൈ, അവസാന മിനിറ്റില്‍ ഗോളടിച്ച് ജംഷഡ്പൂര്‍ISL: ജയം വിട്ടുകളഞ്ഞ് ചെന്നൈ, അവസാന മിനിറ്റില്‍ ഗോളടിച്ച് ജംഷഡ്പൂര്‍

Ice Bucket Challenge Inspiration US Athlete Pete Frates Passes Away at 34

കോടിക്കണക്കിന് രൂപയുടെ ഫണ്ട് ശേഖരിച്ചതോടെ ഫണ്ടുപയോഗിച്ച് നടത്തിയ ഗവേഷണത്തിലൂടെ രോഗത്തിന് കാരണമാവുന്ന പ്രധാനപ്പെട്ട ജീന്‍ കൂടി കണ്ടെത്തുകയും ചെയ്തു. രോഗത്തോട് പൊരുതി പീറ്റ് കടന്നുപോയെന്ന് കുടുംബമാണ് അറിയിച്ചത്. തന്റെ രോഗത്തെക്കുറിച്ച് അദ്ദേഹം ഒരിക്കലും പരാതി പറഞ്ഞിരുന്നില്ല. രോഗബാധിതരായ മറ്റുള്ളവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ കഴിയുന്നതും ശ്രമിച്ചിരുന്നെന്നും കുടുംബം അറിയിച്ചു. നേരത്തെ ചാലഞ്ച് ആദ്യമായി അവതരിപ്പിച്ച പീറ്റിന്റെ സുഹൃത്ത് കോറി ഗ്രിഫിന്‍ ഒരു അപകടത്തില്‍ മരിച്ചിരുന്നു.

Story first published: Tuesday, December 10, 2019, 9:49 [IST]
Other articles published on Dec 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X