Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നത് കോടികള്‍.. സമ്മാനത്തുക കേട്ടാല്‍ ഞെട്ടും!! ആര്‍ക്കാവും ലോട്ടറി?

ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നത് കോടികള്‍

ദുബായ്: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ചാംപ്യന്‍മാരെ കാത്തിരിക്കുന്നത് കോടികളുടെ ക്യാഷ് പ്രൈസ്. 26 കോടിയാണ് വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസായി ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ജേതാക്കള്‍ക്കു ഇത്രയും ഉയര്‍ന്നൊരു സമ്മാനത്തുക നല്‍കുന്നത്. ജൂലൈ 16ന് നടക്കുന്ന ഫൈനലില്‍ ജയിക്കുന്നവര്‍ക്കു ലോകകിരീടത്തോടൊപ്പം 26 കോടി രൂപയുമായി നാട്ടിലേക്കു മടങ്ങാം.

trophy

ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 10 മില്ല്യണ്‍ ഡോളറാണ്. റണ്ണറപ്പാവുന്ന ടീമിന് രണ്ടു മില്ല്യണ്‍ ഡോളറാണ് ലഭിക്കുക. സെമി ഫൈനലില്‍ പരാജയപ്പെടുന്ന രണ്ടു ടീമുകള്‍ക്കും എട്ടു ലക്ഷം ഡോളര്‍ വീതവും ലഭിക്കും. 46 ദിവസം നീണ്ടു നില്‍ക്കുന്ന ലോകകപ്പ് 11 വേദികളിലായിട്ടാണ് നടക്കുന്നത്.

മെയ് 30ന് ആരംഭിക്കുന്ന ചാംപ്യന്‍ഷിപ്പിന് ജൂലൈ 14നു ലോര്‍ഡ്‌സില്‍ തിരശീല വീഴും. സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇംഗ്ലണ്ടിലെ ഗ്ലാമര്‍ ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡിലും എഡ്ബാസ്റ്റണിലെ ബര്‍മിങ്ഹാമിലുമാണ്. ജൂലൈ 9, 11 തിയ്യതികളിലായിരിക്കും സെമി ഫൈനലുകള്‍. 10 ടീമുകളാണ് ലോകകിരീടത്തിനായി മാറ്റുരയ്ക്കുന്നത്. ഓരോ ടീമും പരസ്പരം ഒരു തവണ വീതം ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ നേരിട്ടു സെമിയിലേക്കു യോഗ്യത നേടും.

Story first published: Friday, May 17, 2019, 15:26 [IST]
Other articles published on May 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+