റണ്‍ മെഷീന്‍ സ്മൃതി മന്ദാനയ്ക്കും ജമീമയ്ക്കും ഐസിസി റാങ്കിങ്ങില്‍ കുതിപ്പ്
മുംബൈ: വനിതാ ക്രിക്കറ്റിലെ പുതിയ സെന്‍സേഷന്‍ സ്മൃതി മന്ദാനയ്ക്കും ജമീമ റോഡ്രിഗസിനും ഐസിസി ടി20 റാങ്കിങ്ങില്‍ മുന്നേറ്റം. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ജമീമ രണ്ടാം റാങ്കിലെത്തിയപ്പോള്‍ സ്മൃതി മന്ദാനയും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. നാല് സ്ഥാനങ്ങള്‍ മുന്നില്‍ കയറിയ മന്ദാന ഇപ്പോള്‍ ആറാം റാങ്കിലാണ്. ഏകദിന റാങ്കിങ്ങില്‍ മന്ദാനയാണ് ഒന്നാം റാങ്കില്‍.
അടുത്തിടെ സമാപിച്ച ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് തുണയായത്. പരമ്പരയില്‍ ഇന്ത്യ 3-0 എന്ന നിലയില്‍ പരാജയപ്പെട്ടെങ്കിലും ജമീമയും മന്ദാനയും മികച്ച സ്‌കോറുകള്‍ കണ്ടെത്തി. ജമീമ ആകെ 132 റണ്‍സ് നേടിയപ്പോള്‍ 180 റണ്‍സാണ് മന്ദാനയുടെ സമ്പാദ്യം. അതേസമയം, മറ്റു താരങ്ങള്‍ തിളങ്ങാത്തത് ഇന്ത്യയുടെ പരമ്പര തോല്‍വിക്ക് ഇടയാക്കി.

ബൗളര്‍മാരില്‍ ഇന്ത്യന്‍ സ്പിന്നര്‍ രാധ യാദവ് 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 10-ാം റാങ്കിലെത്തി. ദീപ്തി ശര്‍മ നാല് സ്ഥാനങ്ങള്‍ കയറി 14-ാം റാങ്കിലാണ്. രാജ്യങ്ങളില്‍ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയ്‌ക്കെതിരായ പരമ്പര ജയത്തോടെ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യ നാലാം സ്ഥാനത്തും വെസ്റ്റിന്‍ഡീസ് അഞ്ചാസ്ഥാനത്തുമാണുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications