വനിതാ ടി20 ലോകകപ്പ് ഫൈനല്‍ മത്സരം കൊഴുപ്പിക്കാന്‍ കാറ്റി പെറി എത്തും
സിഡ്‌നി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ആരാധകരെ രസിപ്പിക്കാന്‍ പ്രശസ്ത അമേരിക്കന്‍ പോപ് ഗായിക കാറ്റി പെറി എത്തും. 2020 മാര്‍ച്ച് 8ന് മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്താണ് മത്സരം. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് ലോകകപ്പിന്റെ ഫൈനലെന്നതും പ്രത്യേകതയാണ്. മത്സരത്തിന് മുന്‍പും മത്സരത്തിന് ശേഷവും പെറിയുടെ പരിപാടി ആരാധകര്‍ക്ക് വിരുന്നാകും.
അന്താരാഷ്ട്ര വനിതാ ദിനത്തില്‍തന്നെ ഇത്തരമൊരു മത്സരം നടക്കുന്നതിനാല്‍ താന്‍ വരാമെന്ന് സമ്മതിക്കുകയായിരുന്നെന്ന് പെറി പറഞ്ഞു. തുല്യതയ്ക്കുവേണ്ടി പോരാടുന്ന ഒരാളാണ് താനും. വനിതാ ക്രിക്കറ്റിന് പ്രചോദനമാകുന്നതും ലോകമെമ്പാടുള്ള വനിതകള്‍ക്കുവേണ്ടിയും താന്‍ അന്നേദിവസം മനോഹരമായ ഗാനങ്ങള്‍ ആലപിക്കുമെന്നും അവര്‍ പറഞ്ഞു. ലോകമെങ്ങും ആരാധകരുള്ള ഗായികയാണ് കാറ്റി പെറി.

പെറിയുടെ വരവിനെ ഐസിസി ലോക്കല്‍ ഓര്‍ഗനൈസിങ് സിഇഒ നിക്ക് ഹോക്ലി സ്വാഗതം ചെയ്തു. വനിതാ ദിനത്തില്‍തന്നെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ലോകകപ്പ് ഫൈനല്‍ നടത്തുന്നത് ഏറെ അഭിമാനകരമാണ്. ലോകമെങ്ങുമുള്ള ആസ്വാദകരെ രസിപ്പിക്കുന്ന കാറ്റി പെറിയുടെ സാന്നിധ്യം ഫൈനല്‍ കൂടുതല്‍ മികവുറ്റതാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2020 ഫിബ്രുവരി 21ന് ഇന്ത്യയും നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications