വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാ വര്‍ഷവും ലോകകപ്പ് സംഘടിപ്പിക്കാന്‍ ഐസിസി, പറ്റില്ലെന്ന് ബിസിസിഐ — കാരണമിതാണ്

BCCI says no to ICC’s plans of having T20 World Cup every year

മുംബൈ: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ വഴക്കിന് ഒരുങ്ങുകയാണ്. എല്ലാ വര്‍ഷവും ട്വന്റി-20 ലോകകപ്പ് സംഘടിപ്പിക്കണം. കഴിഞ്ഞ ദിവസമാണ് പുതിയ ആലോചന ഐസിസി മുന്നോട്ടു വെച്ചത്. ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും ഏകദിന ലോകകപ്പ് സംഘടിപ്പിക്കാനും ക്രിക്കറ്റ് കൗണ്‍സിലിന് പദ്ധതിയുണ്ട്. എന്നാല്‍ ഈ നീക്കത്തെ ബിസിസിഐ നഖശിഖാന്തം എതിര്‍ക്കും. കാരണം ഇങ്ങനെ സംഭവിച്ചാല്‍ ബിസിസിഐയുടെ വരുമാനത്തിലായിരിക്കും ഐസിസി കടകടത്തുക.

പ്രധാന വെല്ലുവിളി

എല്ലാ വര്‍ഷവും ലോകകപ്പ് ടൂര്‍ണമെന്റുകള്‍ തീരുമാനിക്കപ്പെട്ടാല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പോലുള്ള വന്‍കിട ചാനലുകള്‍ ഐസിസിയുമായി ആദ്യം കരാര്‍ ഒപ്പിടുമെന്ന ആശങ്കയാണ് ബിസിസിഐക്ക്. പുതിയ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയും ഇപ്പോള്‍ ഇതുതന്നെ. 2023-25 കാലഘട്ടത്തിലേക്ക് ഐസിസി ആവിഷ്‌കരിക്കുന്ന പുതിയ FTP കലണ്ടറിലാണ് (ഫ്യൂച്ചേഴ്‌സ് ടൂര്‍സ് പ്രോഗ്രാം) എല്ലാ വര്‍ഷവും ലോകകപ്പ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനുള്ള ആലോചന.

കരട് പ്രമേയം

സാധാരണയായി ഐസിസിയും അംഗ രാഷ്ട്രങ്ങളും വെവ്വേറെയാണ് FTP കലണ്ടര്‍ തയ്യാറാക്കാറ്. എന്തായാലും കരട് പ്രമേയം ഐസിസി ചീഫ് എക്‌സിക്യുട്ടീവ് മീറ്റിങ്ങില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി ഈ നീക്കത്തിനെതിരെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഐസിസിയുടെ തീരുമാനത്തെ എന്തുവിലകൊടുത്തും എതിര്‍ക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്.

ധോണിക്ക് പഴയ മിടുക്ക് ഇപ്പോഴുമുണ്ടോ? വിരമിക്കല്‍ അഭ്യൂഹം... വാട്‌സന്റെ അഭിപ്രായം ഇങ്ങനെ

എല്ലാ വര്‍ഷവും ലോകകപ്പ് നടന്നാല്‍?

എല്ലാ വര്‍ഷവും ലോകകപ്പ് നടന്നാല്‍?

എല്ലാ വര്‍ഷവും ലോകകപ്പ് നടന്നാല്‍ ബിസിസിഐക്ക് എന്തു കുഴപ്പം സംഭവിക്കുമെന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ടാകും. ഇവിടെ ഒരു ഉദ്ദാഹരണം ചൂണ്ടിക്കാട്ടാം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് അല്ലെങ്കില്‍ സോണി ടിവി നൂറു രൂപയുടെ ബജറ്റാണ് സംപ്രേക്ഷണാവകാശങ്ങള്‍ക്കായി വകയിരുത്തിയതെന്ന് കരുതുക. എല്ലാ വര്‍ഷവും ലോകകപ്പ് ടൂര്‍ണമെന്റുകള്‍ നടക്കുകയാണെങ്കില്‍ ചാനലുകള്‍ ബജറ്റിലെ ഏറിയ പങ്കും ഐസിസിയുടെ സംപ്രേക്ഷണാവകാശത്തിനായി വിനിയോഗിക്കും.

ബിസിസിഐക്ക് എതിർപ്പ്

അതായത് നൂറു രൂപയില്‍ 60 രൂപ ഐസിസി കൈയ്യടക്കും. പതിവുപോലെ ഐപിഎല്‍, ദ്വിരാഷ്ട്ര, ത്രിരാഷ്ട്ര മത്സരങ്ങളുമായി ബിസിസിഐ എത്തുമ്പോള്‍ 40 രൂപ മാത്രമേ ചാനലുകളുടെ കൈയിലുണ്ടാവുകയുള്ളൂ. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആശങ്കയും ഇതുതന്നെ.

എല്ലാ വര്‍ഷവും ലോകകപ്പ് തീരുമാനിച്ചാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള അംഗരാഷ്ട്രങ്ങള്‍ക്ക് മറ്റു പരമ്പരകള്‍ കളിക്കാന്‍ സമയം കുറയും. ഇത് വരുമാനത്തെ ബാധിക്കും. മാത്രമല്ല ഐസിസിയുടെ തീരുമാനം താരങ്ങളുടെ ജോലിഭാരം കൂട്ടുമെന്നും ഇന്ത്യ പരാതിപ്പെടുന്നു.

Story first published: Tuesday, October 15, 2019, 12:49 [IST]
Other articles published on Oct 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X